ഉര്‍വ്വശിയുമായി ദാമ്പത്യ തകര്‍ച്ച; ആശയില്‍ പൂര്‍ണത കണ്ടെത്തിയ നടന്‍ മനോജ് കെ ജയന്‍

നൂറ്റിമുപ്പതോളം സിനിമകളും കുറച്ച സീരിയലുകളൂം കൊണ്ട് തെന്നിന്ത്യയിലെ ഒരു മികച്ച നടനായി മാറിയ വ്യക്തിയാണ് മനോജ് കെ ജയൻ. കർണാടക സംഗീതജ്ഞനായ ജയന്റെ മകനായി കോട്ടയത്ത് ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കിയ മനോജ് 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ്‌ അരങ്ങേറ്റം കുറിച്ചത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് ആയിരുന്നു ആദ്യ സിനിമ. പക്ഷേ ചില കാരണങ്ങളാൽ ഈ സിനിമ പുറത്തിറങ്ങിയില്ല. 1999 ൽ മലയാളത്തിൽ ഇന്നും തിളങ്ങുന്ന താരം നടി ഉർവശിയെ കല്യാണം കഴിച്ചു. കുഞ്ഞാറ്റ എന്ന് വിളിപ്പേരുള്ള തേജലക്ഷ്മിയാണ് ഇവരുടെ മകൾ.പ്രണയിച്ച് വിവാഹം ചെയ്ത ഈ ദമ്പതികൾ ചില കാരണങ്ങളാൽ 2008 ഇത് വേർപിരിഞ്ഞു. പിന്നീട് മനോജ് കെ ജയൻ 2011 ആശാ എന്ന സ്ത്രീയെ വിവാഹം ചെയ്തു.

ഇവർക്ക് അമൃത് എന്നൊരു മകനുമുണ്ട്. ആശയുടെയും രണ്ടാം വിവാഹമാണ്. ആദ്യത്തെ ബന്ധത്തിൽ ചിന്നു എന്ന് വിളിക്കുന്ന ശ്രയ എന്ന പെൺകുട്ടിയുണ്ട്. ഈ കുട്ടി പിതാവിനോടൊപ്പം യു കെയിലാണ്. മനോജിന്റെയും ആശയുടെയും കൂടെയാണ് ഇപ്പോൾ കുഞ്ഞാറ്റ. കുഞ്ഞാറ്റയ്ക്ക് അമ്മയെ കാണണം എന്ന് തോന്നുമ്പോൾ അവൾ പോകും, ഞങ്ങൾ തമ്മിൽ ശത്രുത ഒന്നുമില്ല എന്നൊക്കെ മനോജ് പറഞ്ഞിട്ടുണ്ടായിരുന്നു.മലയാള സിനിമയില്‍ തിളങ്ങി നിന്ന മനോജ് കെ ജയനും ഉര്‍വശിയും ഏറെ കാലം പ്രണയത്തിലായിരുന്നു. ഒടുവില്‍ 2000 ത്തില്‍ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തില്‍ തേജലക്ഷ്മി എന്നൊരു മകളുണ്ട്. എട്ട് വര്‍ഷം നീണ്ട വിവാഹജീവിതം 2008 ല്‍ ഇരുവരും അവസാനിപ്പിച്ചു.

വിവാഹമോചനത്തിന് ശേഷം കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകള്‍ മനോജിനൊപ്പമായിരുന്നു പോന്നത്. പിന്നീട് 2011 ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകന്‍ ആണുള്ളത്. ഉര്‍വശിയും വേറെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ നീലാണ്ഡന്‍ എന്നൊരു മകനുണ്ട്.അഭിനയത്തില്‍ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവള്‍ നന്നായി പഠിക്കട്ടെയെന്നാണ് ഇപ്പോള്‍ എന്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്. അവളുടെ അമ്മ വലിയൊരു നടിയാണ്. അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്ന് പറഞ്ഞാല്‍… ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വെക്കുന്നതെങ്കില്‍ സന്തോഷം. കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ എന്നുമാണ് മനോജ് കെ ജയന്‍ അന്ന് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *