പ്രശസ്ത മലയാള സീരിയൽ നടന് അപ്രതീക്ഷിത വിയോഗം, വിതുമ്പി താരലോകം

പ്രശസ്ത മലയാള സീരിയൽ നടന് അപ്രതീക്ഷിത വിയോഗം, വിതുമ്പി താരലോകം കേരള നാടക സംഗീത അക്കാദമി ജേതാവും പ്രഫഷണൽ നാടക സിനിമ സീരിയൽ നടനുമായ മണി മായാൻപള്ളി അന്തരിച്ചു.ചേതമംഗലം തെക്കും പുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യം.ത്യശൂർ കോട്ടപ്പുറം മായാൻപള്ളി ഇല്ലത്തു നീലകണ്ഠൻ ഇളയള്ളത്തിന്റെയും ദേവകി അന്തർ ജനത്തിന്റെയും മകനാണ്.12 വര്ഷം ആയി പറവൂർ ചേതമംഗലതാണു താമസം.ത്യശൂർ മണപ്പുറം കാർത്തിക നാടക വേദിയുടെ കുട്ടനും കുറുമ്പനും എന്ന നാടകം മുതൽ നാടക രംഗത്ത് സജീവം ആയിരുന്നു.ത്യശൂർ യമുന എന്റർ ടൈൻസിന്റെ കടത്തനാടൻ പെണ്ണതുബോലാർഷ എന്ന നാടകത്തിലെ അഭിനയത്തിന് ആയിരുന്നു 2015 2016 ലെ കേരള സംഗീത നാടക അക്കാദമി മികച്ച നാടക നടൻ ഉള്ള അവാർഡ് ലഭിച്ചത്.

ഈ നാടകത്തിൽ തുബോലാർഷയുടെ ഭർത്താവ് പാക്കനാരും മുത്തച്ഛൻ ആയി കൊണ്ട് ഇരട്ട വേഷത്തിൽ മികച്ച പ്രകടനമാണ് അവാർഡ് നേടി കൊടുത്തത്.നാടക രംഗത്ത് ദീർഘ കാലം പ്രവർത്തിച്ചിരുന്നു.തിരുവനന്തപുരം ഓച്ചിറ നിള രാജൻ പി ദേവിന്റെ ചേർത്തല ജൂവിൽ ഒട്ടേറെ നാടക സമിതി യുടെ നാടകത്തിൽ പ്രധാന കഥാ പാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.കുങ്കുമ പൂവ് ഇന്ദുലേഖ ചന്ദന മഴ ഭാഗ്യ ജാതകം നിലവിളക്ക് തുടങ്ങി നിരവധി സീരിയലിലും ചൈതന്യം സത്യൻ അന്തിക്കാടിന്റെ ജോമോന്റെ സൂവിശേഷങ്ങൾ തുടങ്ങിയ ഏതാനും സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഭാര്യ ശ്രീ കുമാരി.മക്കൾ അക്ഷയ്,അഭിനവ്.ശവ സംസ്കാരം ശനിയാഴ്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *