ഹൃദയം ബാഗിലാക്കി ജീവിക്കുന്ന ഈ യുവതിയുടെ കഥയറിഞ്ഞാണ് ലോകം ഞെട്ടുന്നത്‌; പച്ചപരമാര്‍ഥം

എല്ലാ മനുഷ്യർക്കും ശരീരത്തിന്റെ ഇടത് ഭാഗത്തു ആയി കൊണ്ടാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്.എന്നാൽ വലിയ ബാഗിൽ തന്റെ ഹൃദയം ചുമക്കുന്ന ഒരു മനുഷ്യ സ്ത്രീ ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട്.കേൾക്കുബോൾ അമ്പരപ്പ് ഉണ്ടാക്കും എങ്കിലും സംഗതി സത്യമാണ്.സെൽവ ഹുസൈന എന്ന യുവതിയാണ് ഹൃദയം ബാഗിൽ ചുമന്നു കൊണ്ട് ജീവിക്കുന്നത്.ജീവന്‍ നിലനിര്‍ത്താനുള്ള ഹൃദയം ചുമലില്‍ തൂക്കിയ ബാഗില്‍ കൊണ്ടുനടക്കുന്ന സെല്‍വ ഹുസൈന്‍ കുറവുകളില്‍ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ്. പുതുവര്‍ഷം ജീവനോടെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട് ആ മുഖത്ത്. തന്റേതായ നിലയില്‍ വേറിയ വ്യക്തിത്വമാണ് താനെന്ന് സെല്‍വ തിരിച്ചറിയുന്നു. ജീവന്‍ രക്ഷിക്കാനുള്ള ഓപ്പറേഷനൊടുവില്‍ പിന്നില്‍ തൂക്കിയ ബാഗില്‍ ഹൃദയം ചുമന്ന് നടക്കുന്ന സെല്‍വ സവിശേഷമായ ജീവിതകഥയാണ് പങ്കുവെയ്ക്കുന്നത്. ബ്രിട്ടനില്‍ ഇന്നുവരെ ആരും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല.

സെല്‍വയുടെ ബാഗില്‍ ബാറ്ററികളും, ഇലക്ട്രിക് മോട്ടറും, പമ്പുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നെഞ്ചില്‍ ഘടിപ്പിച്ചിട്ടുള്ള പ്ലാസ്റ്റിക് ചേംബറുകളിലെ പവര്‍ എത്തിക്കാന്‍ വായു എത്തിക്കുകയാണ് ഇതിന്റെ ദൗത്യം. ഇതുവഴിയാണ് രക്തം ശരീരത്തിലേക്ക് പ്രവഹിക്കുന്നത്. ആറ് മാസം മുന്‍പാണ് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ എസെക്‌സിലെ ക്ലെഹാളിലുള്ള ഡോക്ടറെ കാണാന്‍ സെല്‍വ എത്തുന്നത്. അവിടെ നിന്നും പ്രാദേശിക ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിയെന്ന് വ്യക്തമാകുന്നത്. നാല് ദിവസങ്ങള്‍ക്കുള്ളില്‍ ലോകപ്രശസ്തമായ ഹെയര്‍ഫീല്‍ഡ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിക്കുന്നു.

കാര്‍ഡിയോളജിസ്റ്റുകള്‍ ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു. ഹൃദയം മാറ്റിവെയ്ക്കലിന് പോലും ശ,രീ,രം ശേഷിയില്ലാത്ത അവസ്ഥ വന്നതോടെയാണ് ഭര്‍ത്താവിന്റെ അനുമതിയോടെ കൃത്രിമ ഹൃദയം സമ്മാനിക്കുന്നത്. രോഗം ബാധിച്ച സെല്‍വയുടെ ഹൃദയത്തിന്റെ സ്ഥാനം ഇപ്പോള്‍ ഒരു കൃത്രിമ ഹൃദയം കൈയടിക്കിയിരിക്കുന്നു. ഇതിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാന്‍ തോളില്‍ ബാഗും തൂക്കി നടപ്പാണവര്‍.

പരിചരണത്തിന് ഭര്‍ത്താവ് അല്‍ സദാസമയം കൂടെയുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ട് മെഷീന് നേരിട്ടാല്‍ 90 സെക്കന്‍ഡിനുള്ളില്‍ ബാക്കപ്പ് നല്‍കണം. ആദ്യം ഈ ബാഗ് കൊണ്ടുള്ള നടപ്പ് അല്‍പ്പം ബുദ്ധിമുട്ടിച്ചു. പക്ഷെ ഇപ്പോള്‍ ശീലമായി. അഞ്ച് വയസ്സും, 18 മാസവും പ്രായമുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് സെല്‍വ. കഴിഞ്ഞ വര്‍ഷം തന്നെ നെഞ്ചുവേദനയെന്ന് പരാതിപ്പെട്ട സെല്‍വയ്ക്ക് ദഹനപ്രശ്‌നമാണെന്നാണ് ജിപിമാര്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *