മഞ്ജു എന്ന് പറഞ്ഞപ്പോൾ കാവ്യ അമ്പരന്നു ഒരു വീഡിയോ കോൾ കഥ

ഇതുവരെ പഴയ ചിത്രങ്ങളിലൂടെ മാത്രമാണ് മഹാലക്ഷ്മി എന്ന താര പുത്രിയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. എന്നാലിതാ കുഞ്ഞു വർത്തമാനങ്ങളുമായി അവൾ ലൈവിൽ എത്തിയിരിക്കുന്നു. പ്രേക്ഷകർ ഏറെ കാത്തിരുന്ന നിമിഷങ്ങൾ എന്ന കമ്റ്റുകൾ നൽകിക്കൊണ്ടാണ് താര പുത്രിയുടെ കുട്ടികുറുമ്പുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒറ്റ ഫ്രേമിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട മൂന്നുപേർ. അതും ലൈവായി. അച്ഛന്റെയും അമ്മയ്ക്കും ഒപ്പം നിറഞ്ഞു നിന്ന മഹാലക്ഷ്മിയെ കണ്ടപ്പോൾ സൂപ്പർ താരങ്ങളെ നോക്കാൻ പോലും പ്രേക്ഷകർ മറന്നുപോയ പോലെ ആയിരുന്നു. വിശേഷങ്ങൾ വിശദമായി വായിക്കാം. അടുത്തിടെയായി മഹാലക്ഷ്മിയുടെ വിശേഷങ്ങൾക്ക് നിറയെ ആരാധകർ ആണ്. കാവ്യ സിനിമയിലും സോഷ്യൽ മീഡിയയിലും സജീവം അല്ലാത്തത് കൊണ്ടുതന്നെ എങ്ങനെ കുട്ടി താരത്തെ കാണാൻ കഴിയും എന്നുള്ള ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ. നടി കുക്കു പരമേശ്വരൻ നേതൃത്വം നൽകികൊണ്ട് നടത്തിയ സൂം മീറ്റിങ്ങിൽ ആണ് മഹാലക്ഷ്മിയെ ലൈവായി പ്രേക്ഷകർ കണ്ടത്.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സംഘടിപ്പിച്ച വീഡിയോ കോളിൽ ആണ് കുടുംബസമേതം ദിലീപ് എത്തിയത്. മഹാലക്ഷ്മിയെ കാണാൻ കഴിയുന്നു എന്ന് അടൂർ പറയുമ്പോൾ, ഞാൻ ഇത് വരെ അവളെ നേരിട്ട് കണ്ടിട്ടില്ല എന്ന മറുപടിയാണ് കുക്കു നൽകുന്നത് അടൂരിന് ആശംസകൾ ദിലീപും കാവ്യയും നേരുമ്പോൾ കുട്ടി കുറുമ്പുമായിട്ടാണ് മഹാലക്ഷ്മി വീഡിയോയിൽ നിറയുന്നത്. ഒരു അഞ്ചു പത്തു ആശംസകൾ പറഞ്ഞു പക്ഷേ അപ്പോഴൊക്കെ വീഡിയോ കട്ട് ആയിരുന്നു എന്ന് കാവ്യാ പറയുന്നതും, മകളുടെ മുടി കെട്ടി കൊടുക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. വളരെ സന്തോഷമായി എല്ലാരേം ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ എന്ന് ദിലീപ് പറയുമ്പോൾ , കുക്കുമ്മ ഒപ്പിച്ചത് ആണ് എന്ന് അടൂരും മറുപടി നൽകുന്നു.മഞ്ജു പറയുന്നത് കേട്ടു അടുത്ത പടത്തിലെ ഹീറോയിന്റെ കാര്യം, മറ്റേ സാധനം പൊളിച്ചില്ലേ ആ ഹീറോയിന്റെ കാര്യം എന്ന് ദിലീപ് പറയുന്നതും നടി മഞ്ജു പിള്ള വീഡിയോയിൽ വരുന്നതും കാണാൻ കഴിയും.

കാവ്യ ഫാൻസ്‌ പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾക്ക് നിറഞ്ഞ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. മുൻപ് സിനിമകളിൽ ഇരുവരുടെയും ജോഡികൾക്ക് കിട്ടിയ അതേ സ്വീകരണമാണ് ഇപ്പോൾ ജീവിതത്തിലും ഒന്നായ ഇരുവർക്കും ലഭിക്കുന്നത്. അടുത്തിടെ ദിലീപും കാവ്യയും നീലേശ്വരത്തെ ക്ഷേത്രദർശനം നടത്തിയതിൻ്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഏറെക്കാലത്തിന് ശേഷം അടുത്തിടെ നീലേശ്വരത്തെത്തിയ കാവ്യയെയും ദിലീപിനെയും നീലേശ്വരം വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നാണ് മുൻപ് ചിത്രങ്ങൾ വൈറലായപ്പോൾ ആരാധകർ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *