വർഷങ്ങളായി താമസിക്കുന്ന സ്വന്തം വീടിന്റെ മുക്കും മൂലയും പരിചയമില്ലാത്തവർ ആരും ഉണ്ടാവില്ല. എങ്കിലും അങ്ങനെ അങ്ങു അഹങ്കാരിക്കണ്ട എന്നാണ് ടിക് ടോക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ യുവതിക്ക് പറയാൻ ഉള്ളത്. സ്വന്തം വീടിന്റെ അകത്തു വിരിച്ചിരുന്ന കാർപ്പറ്റിനു താഴെ ഒളിഞ്ഞിരിക്കുന്ന വിചിത്ര അറ യുവതി കണ്ടെത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ആ നിമിഷം വരെ സ്വന്തം വീട്ടിൽ ഇങ്ങനെ ഒരു അറ ഉള്ളതായി തനിക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു എന്നാണ് അവർ വിഡിയോയിൽ പറഞ്ഞത്.
പുതിയ കാർപ്പറ്റ് ഇടാൻ അകത്തെ പഴയ കാർപറ്റു മാറ്റുന്നതിനിടയിൽ ആണ് വിചിത്ര സംഭവങ്ങളുടെ തുടക്കം.
കാർപ്പറ്റ് മാറ്റുന്നതിന് വേണ്ടി പൊക്കിയപ്പോൾ ആണ് തറയിൽ ഒരു ഗ്രബ് ഡോറിന്റെ ഹാൻഡിൽ കണ്ടെത്തിയത്. ഇത് പൊക്കിയപ്പോൾ താഴേക്ക് നീളുന്ന ഗോവണി കണ്ടെന്നും യുവതി പറയുന്നു. എന്നാൽ ഇത്രയും കാലം താൻ അത് ശ്രദ്ധിച്ചില്ല എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ബാസ്മെന്റിൽ നിന്നും ആദ്യ വീഡിയോ എടുത്ത ശേഷം നിമിഷങ്ങൾക്കുളിൽ അവിടെനിന്നും മൂളൽ പോലുള്ള ഒരു ശബ്ദം ഉണ്ടായതായും ഇത് എന്നെന്നെകുമായും അടച്ചുകളായനുമാണ് പ്ലാൻ എന്നുമാണ് യുവതി പറയുന്നുണ്ട്. വീടിനുള്ളിൽ പരവതാനി മാറ്റുമ്പോൾ നിങ്ങൾ ഇതുവരെ കാണാത്ത ഒരു വിചിത്ര അറ പ്രത്യക്ഷപ്പെട്ടാൽ എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവെച്ചത്. ഒരു ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. പല പ്രേത സിനിമകളും ഇങ്ങനെയാണ് ആരംഭിക്കുന്നത് എന്നാണ് വീഡിയോ കണ്ട പലരുടെയും അഭിപ്രായം.