മക്കൾ ദൈവത്തിന്റെ വരദാനമാണ്. എന്നാൽ ചില മക്കൾ തലതിരിഞ്ഞ സ്വഭാവം കൊണ്ട് മാതാപിതാക്കളെ കരയിക്കാറുണ്ട്. എന്നാൽ ചിലരാകട്ടെ പുണ്യമായി മാറും. അങ്ങനെ ഉള്ള ഒരു 11 വയസുകാരന്റെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ആകെ ക,,ണ്ണു നിറയിച്ചിരിക്കുന്നത്. കണ്ണൂർ സ്വദേശിയായ മുസ്‌തഫ യുടെ മകൻ 11 കാരൻ അമൽ ദുബായിലെ പള്ളിക്കു മുന്നിൽ അത്തർ വിറ്റു കുടുംബം പോറ്റുന്ന കഥ അറിഞ്ഞാൽ ആരും ഒന്നും വിതുമ്പി പോകുമെന്നതാണ് സത്യം. ഒരു വൃക്ക നഷ്ടപ്പെട്ട ബാലൻ ആണ് തന്റെ കുടുംബം പോറ്റാൻ അത്തർ വിൽക്കുന്നത് എന്ന് പലർക്കും അറിയില്ല.
കഴിഞ്ഞ ദിവസമാണ് അമന്റെ കഥനകത സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ആരുടെയും മുന്നിൽ കൈ നീട്ടാൻ തായ്യാറാകാത്ത അമൻ രാവിലെ മുതൽ രാത്രി നമസ്കാര സമയം വരെ പള്ളിക്ക് മുൻപിൽ അത്തർ വിൽക്കും. ഏത് വിറ്റ് കിട്ടിയിട്ട് കിട്ടുന്ന പണം വേണം ഉപ്പയും ഉമ്മയും പെങ്ങളും അടങ്ങുന്ന 4 അംഗ കുടുംബം കഴിഞ്ഞു പോകാൻ. രാത്രി വരെ വിറ്റു കിട്ടുന്ന പണം വീട്ടിലെത്തിയാൽ അത് കുടുക്കയിൽ ഇട്ടു വെയ്ക്കും. അതിൽ നിന്നാണ് വീട്ടു ചിലവുകൾ കഴിഞ്ഞു പോകുന്നത്. ബാക്കി കൊണ്ട് വീട് വാടക നൽകും. എന്നാൽ ഇതിനൊന്നും തികയാത്ത വലിയ സാമ്പത്തിക പ്രതിസന്ധി ആണ് അമന്റെ വീട്ടിൽ ഉള്ളത്. 48 വർഷമായി ദുബായിൽ ഉണ്ട് അമന്റെ പിതാവ് മുസ്തഫ. നല്ല നിലയിൽ നടന്ന ബിസിനസ്സ് പങ്കാളി ച,തിച്ചതോടെയാണ് അദ്ദേഹം ദുരിതത്തിൽ ആയത്.