ജൂലൈ എട്ടിന് ആയിരുന്നു നടി രേവതിയുടെ ജന്മ ദിനം സോഷ്യൽ മീഡിയ പേജ് വഴി നടിക്ക് ഉള്ള ആശംസ നിറഞ്ഞു വന്നിരുന്നു.ഇതിനിടെ രേവതിയുടെ കുടുമ്പത്തെ കുറിച്ചും മകളെ കുറിച്ചും ഉള്ള വിശേഷം വൈറൽ ആയിരുന്നു.സംവിധായകനും ഛായാഗ്രഹനും ആയ സുരേഷ് ചന്ദ്ര മേനോൻ ആയിരുന്നു രേവതിയുടെ ഭർത്താവ്.1986 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത് 2002 ൽ ഈ ബന്ധം അവസാനിപ്പിച്ചു 2013 ൽ താരം നിയമപരമായി വിവാഹ മോചിത ആയി.അതിനു ശേഷമാണ് രേവതിക്ക് മഹി എന്ന മകൾ ജനിച്ചത്.
അത് കൊണ്ട് തന്നെ മകളുടെ പിത്യതത്തെ കുറിച്ചും മറ്റു കുടുബ കാര്യങ്ങൾ മാധ്യമങ്ങൾ വാർത്ത ആക്കാറുണ്ട്.ഒരിക്കൽ നടി അതിനുള്ള വ്യക്തമായ മറുപടി നല്കിയിരുന്നു.ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്നായിരുന്നു രേവതി ആദ്യം തീരുമാനിച്ചത് പക്ഷെ അത് നടന്നില്ല ശേഷം ഐ വി എഫ് ചെയ്യാൻ തീരുമാനിച്ചു.ഒരു കുഞ്ഞു വേണം എന്നത് തൻെറ ആഗ്രഹം ആയിരുന്നു വേണം എന്ന് തോന്നിയപ്പോൾ നടന്നില്ല നടന്നപ്പോൾ ഏറെ വൈകിപ്പോയി എന്നാണു രേവതി പറഞ്ഞത്.കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടു ഉയർന്നു വന്ന സംശയത്തിന് എല്ലാം ചുട്ട മറുപടിയാണ് രേവതി നൽകിയത്.ഒരു കുഞ്ഞിനെ ദത്തെടുത്തതാണ് അങ്ങനെ ഉള്ള സംസാരം ഉണ്ടായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് ഒരു കാര്യം പറയാം ഇവൾ എന്റെ സ്വന്തം രക്തമാണ്.ബാക്കി എല്ലാം സ്വകാര്യം ആയി ഇരിക്കട്ടെ എന്നാണ് അന്ന് രേവതി പറഞ്ഞത്.