കഴിഞ്ഞ ശനിയാഴ്ച അധികമാരും അറിയാത്ത വാർത്ത പുറത്തു വന്നിരുന്നു. ഭിന്നശേഷിക്കാരനായ മാവേലിക്കര തഴക്കര കൊച്ചു വീട്ടിൽ കെ.ടി വർഗ്ഗീസിൻ്റെ മക്കളായ നാലാം ക്ലാസിൽ പഠിക്കുന്ന ജെറോം, ഒൻപതിൽ പഠിക്കുന്ന ജോയൽ എന്നിവർ ഓൺ ലൈൻ ക്ലാസിൽ പങ്കെടുക്കുന്ന മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടു. ഓൺലൈൻ പഠനത്തിന് നിവൃത്തിയില്ലാതെ വിഷമിച്ച കുട്ടികൾക്ക് എം എൽ എ ഇടപെട്ട് നൽകിയതായിരുന്നു ഫോൺ. വീടിനോട് ചേർന്ന് വർഗ്ഗീസ് നടത്തുന്ന ചായക്കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയാണ് കൗമാര ക്കാരനായ കള്ളൻ ഫോൺ കവർന്നത്.സാധനങ്ങൾ എടുക്കാൻ വേണ്ടി തിരിഞ്ഞപ്പോൾ ഇപ്പോൾ വരാമെന്ന് പറഞ്ഞ് കുട്ടിക്കള്ളൻ മടങ്ങി. പിന്നെ നോക്കിയപ്പോഴാണ് ചാർജിനിട്ട മൊബൈൽ കാണാനില്ലെന്ന് മനസിലായത്.
മാസ്ക്ക് ധരിച്ചതിനാൽ ആളെ മനസിലായില്ല. തുടർന്ന് വർഗ്ഗീസ് പ,രാതി നൽകുകയും, പോലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടുകയും ചെയ്തിരുന്നു. ചായക്കടയിലെത്തിയത് ഒരാളാണെങ്കിലും ബൈക്കിൽ രണ്ടു പേരുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ കുട്ടിക്കള്ളൻ തന്നെ പോലീസ് സ്റ്റേഷനിൽ ഫോണുമായി എത്തിയിരിക്കുകയാണ്. ഫോൺ കവർന്നത് തൻ്റെ മകനാണെന്ന് മനസിലാക്കി അവനെ സ്റ്റേഷനിൽ എത്തിച്ചത് പെറ്റമ്മ തന്നെയാണെന്നത് പോലീസുകാർക്കും അമ്പരപ്പായി.
പോലീസ് പുറത്ത് വിട്ട ദൃശ്യങ്ങളിൽ നിന്നാണ് അമ്മയായ പള്ളിപ്പാട് സ്വദേശിനി പ്ലസ് വൺ കാരനായ തൻ്റെ മകനാണ് ഇത് ചെയ്തതെന്ന് മനസിലാക്കിയത്. പിന്നീട് ഒട്ടും താമസിച്ചില്ല. മകനെയും കൂട്ടി സ്റ്റേഷനിലെത്തി. തുടർന്ന്പ്ലസ്വൺകാരൻ കു,റ്റം ഏറ്റ് പറഞ്ഞു. പ്ലസ്വൺ വിദ്യാർത്ഥി പറഞ്ഞത് അനുസരിച്ച് താഴക്കരയിൽ കൊണ്ടുവിടാനാണ് ബൈക്കിൻ്റെ ഉടമയായ യുവാവ് ഒപ്പമെത്തിയത്. ബൈക്ക് ഓടിച്ചത് വിദ്യാർത്ഥി തന്നെയാണ്. താഴക്കരയിൽ എത്തിയപ്പോൾ ബൈക്കിൻ്റെ ഉടമയെ റോഡരികിൽ ഇറക്കി ഉടൻ വരാമെന്ന് പറഞ്ഞ് പോയി. തുടർന്ന് കടയിലെത്തി ഫോൺ കവർന്നു.
തിരികെയെത്തി ഉടമയെ കയറ്റിബൈക്കിൽ കറ്റാഴത്തേക്ക് പോവുകയായിരുന്നു. ബൈക്കിൽ ഒപ്പമുള്ള ആൾക്ക് പങ്കില്ലെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥിക്കെതിരെ കേസെടുത്ത പോലീസ് അമ്മയ്ക്കൊപ്പം വിട്ടു. പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിൽ നിന്ന് പണം മോ,ഷ്ടിച്ചതിന് മുൻപ് ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുണ്ട്. കൗൺസിലിംങിന് വിധേയനാകുന്നുണ്ടെന്നും പോലീസ് പറഞ്ഞു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ വൈകിട്ട് വർഗ്ഗീസിൻ്റെ വീട്ടിലെത്തിയ സിഐ ശ്രീജിത്ത് ജെറോമിനും, ജോയലിനും ഫോൺ തിരികെ നൽകി. നല്ല അമ്മ, ഇങ്ങനെ വേണം അമ്മമാർ, മകൻ കാണിച്ചത് തെറ്റാണെന്നും അത് ചൂണ്ടിക്കാണിച്ചത് നന്നായി.