ഭർത്താവ് ആയാൽ യുവയെപ്പോലെ വേണമെന്ന് ആരാധകർ.കൊച്ചിയിൽ മൃദുലയെ കാത്തിരുന്നത് വമ്പൻ സർപ്രൈസ്

ഭർത്താവ് ആയാൽ യുവയെപ്പോലെ വേണമെന്ന് ആരാധകർ.കൊച്ചിയിൽ മൃദുലയെ കാത്തിരുന്നത് വമ്പൻ സർപ്രൈസ് താരവിവാഹങ്ങള്‍ എന്നും വലിയ സംഭവം തന്നെയാണ്. അഭിനയമേഖലയില്‍ സജീവമായ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതാരാവാന്‍ പോവുകയാണെന്നുള്ള വിവരം പുറത്തുവന്നത് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു എന്‍ഗേജ്‌മെന്റ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് വിവാഹത്തീയതിയെക്കുറിച്ച് താരങ്ങള്‍ പറഞ്ഞത്. കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസമായിരുന്നു യുവ മൃദുലയെ താലിചാര്‍ത്തി സ്വന്തമാക്കിയത്. വിവാഹ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വിമര്‍ശനങ്ങളുമായി ഒരുവിഭാഗമെത്തിയത്. ശക്തമായ മറുപടിയുമായി ആരാധകരും എത്തിയിട്ടുണ്ട്. വിശദമായി വായിക്കാം.

രേഖ രതീഷായിരുന്നു മൃദുലയേയും യുവയേയും ഒന്നിപ്പിക്കാന്‍ നിമിത്തമായത്. രേഖയുടെ പിറന്നാളാഘോഷത്തിനിടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. വീട്ടുകാര്‍ ചേര്‍ന്നാലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. എന്‍ഗേജ്‌മെന്റിന് ശേഷമായി ഇരുവരും ഒരുമിച്ച് ചാനല്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ആരാധകരും താരങ്ങളുമെല്ലാം ഒരുപോലെ കാത്തിരുന്ന വിവാഹം കൂടിയായിരുന്നു ഇവരുടേത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുള്‍പ്പടെ കുറച്ചുപേരാണ് ചടങ്ങില്‍ പങ്കെടുത്തത്. മൃദുലയുടെ ഉണ്ണ്യേട്ടനാണ് യുവ കൃഷ്ണ. തിരിച്ച് മൃദുലയെ കുഞ്ഞൂട്ടനെന്നാണ് യുവ വിളിക്കുന്നത്. യുവ എന്റെ മാത്രം ഉണ്ണ്യേട്ടനായെന്നായിരുന്നു മൃദുല പറഞ്ഞത്. കുഞ്ഞൂട്ടന്‍ എന്റേത് മാത്രമായെന്ന സന്തോഷമായിരുന്നു യുവയും പങ്കുവെച്ചത്. ഇരുവരുടേയും പോസ്റ്റുകള്‍ ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

വ്യത്യസ്തമായിരിക്കണം വിവാഹമെന്നാഗ്രഹിച്ചിരുന്നു മൃദുല വിജയ്. വേറിട്ട മേക്കോവറിലാണ് മൃദുല എത്തിയത്. ചേരുന്ന തരത്തിലുള്ള വസ്ത്രങ്ങളായിരുന്നു യുവയും അണിഞ്ഞത്. ടെംപിള്‍ ലുക്കായിരുന്നു വിവാഹം.വിവാഹ സാരിയിലെ പ്രത്യേകതകളെക്കുറിച്ച് മൃദുല നേരത്തെ തന്നെ പറഞ്ഞിരുന്നു. തങ്ങളുടെ പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്ത് മൃദ്‌വ എന്ന് ബ്ലൗസില്‍ എഴുതിയിരുന്നു. ഹാരമണിയിക്കുന്ന ചിത്രത്തിന്റെ ഡിസൈനായിരുന്നു മറ്റൊരു പ്രത്യേകത. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മൃദുലയുടേയും യുവയുടേയും വിവാഹം. അധികം ആഭരണങ്ങളൊന്നും അണിയാതെ സിംപിളായാണ് മൃദുല എത്തിയത്. ഹോട്ടലില്‍ വെച്ചായിരുന്നു വിരുന്ന് നടത്തിയത്. വാടാമല്ലി നിറത്തിലുള്ള സാരിയായിരുന്നു മൃദുല അണിഞ്ഞത്. അച്ഛന്റെ കൈപിടിച്ചായിരുന്നു മൃദുല മണ്ഡപത്തിലേക്ക് എത്തിയത്.

സ്വര്‍ണ്ണം അണിഞ്ഞപ്പോള്‍ താലികെട്ടിന് ശേഷം സാരി മാറ്റിയപ്പോള്‍ മൃദുല സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു. നിറയെ സ്വര്‍ണ്ണം അണിഞ്ഞെത്തിയ മൃദുലയുടെ ചിത്രം കണ്ടപ്പോഴായിരുന്നു ചിലര്‍ വിമര്‍ശനങ്ങളുമായെത്തിയത്. ഹോട്ടലിലേക്ക് വന്നപ്പോള്‍ ആളാകെ മാറിയല്ലോ, സ്ത്രീധനത്തിന് എതിരാണെന്നായിരുന്നല്ലോ പറഞ്ഞത്, മാസ്‌ക് ധരിക്കാതെയാണോ വിവാഹവും ചടങ്ങുകളുമൊക്കെ എന്നൊക്കെയായിരുന്നു ചിലര്‍ ചോദിച്ചത്. വരുടെ ഇഷ്ടം സ്വന്തം വിവാഹത്തിന് അവരുടെ സന്തോഷം അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ആഘോഷിക്കുന്നു. അതിനിത്രയും നെഗറ്റീവ് കമന്‍സിന്റെ ആവശ്യമുണ്ടോ. വിവാഹദിനത്തില്‍ സ്വര്‍ണ്ണം അണിയുന്നത് അത്ര വലിയ കുറ്റമല്ലല്ലോ, ജീവിതത്തിലേ ഏറ്റവും പ്രധാന നിമിഷമാണ് വിവാഹം.

ഏതൊരു പെണ്ണിന്റയും ആഗ്രഹമാണ് ഏറ്റവും ഭംഗിയായി അണിഞ്ഞൊരുങ്ങുകയെന്നത്. സ്വന്തം അധ്വാനം കൂടിയാകുമ്പോൾ അതിനു കൂടുതൽ മഹത്വവുമുണ്ട് തുടങ്ങിയ കമന്റുകളുമായാണ് ആരാധകർ എത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞ് 6 മാസമായിരിക്കുകയാണ്. ഇനിയും വിവാഹം നീട്ടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കൊവിഡ് കാലമായതിനാല്‍ അധികം ആളുകളെയൊന്നും വിളിച്ചിട്ടില്ല. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും സങ്കടമുണ്ടെന്നായിരുന്നു യുവയും മൃദുലയും ഒരുപോലെ പറഞ്ഞത്. സെറ്റും മുണ്ടുമണിഞ്ഞായിരുന്നു മൃദുല ആദ്യമെത്തിയത്. അമ്പലത്തിലെ ചടങ്ങിന് ശേഷമായി സാരിയും ആഭരണങ്ങളും മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *