ഈ യുവതിയാണ് ദൈവം; കണ്ണുനിറഞ്ഞ് പറഞ്ഞ് കേരളക്കര; അശ്വതിയുടെ മനസ് ശ്രാവണിന്റെ ജീവിതമായ കഥ

ഈ യുവതിയാണ് ദൈവം; കണ്ണുനിറഞ്ഞ് പറഞ്ഞ് കേരളക്കര; അശ്വതിയുടെ മനസ് ശ്രാവണിന്റെ ജീവിതമായ കഥ.ഭിന്ന ശേഷി ഉള്ള കുട്ടികൾ വീട്ടുകാർക്ക് പോലും ബാധ്യത ആകാറാണ് പതിവ്.വീടിന്റെ ഒരു കോണിൽ ഇത്തരക്കാർ കാലം തള്ളി നീക്കും.എന്നാൽ സ്വന്തം കുട്ടി അല്ലായിട്ടും ഭിന്ന ശേഷിക്കാരനായ അയൽ വീട്ടിലെ കുട്ടിയെ സ്വന്തം കുഞ്ഞിനെ പോലെ നോക്കുകയാണ് വൈപ്പിനിലെ അശ്വതി എന്ന യുവതി.ഇല്ലായ്മകൾ ഇല്ലാഞ്ഞിട്ടല്ല.എങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാർ ആവാത്ത കുട്ടിയെ കൂടെ കൂട്ടാൻ അശ്വതി രണ്ടാമത് ഒന്നു ആലോചിച്ചില്ല.ഇവരുടെ കഥ അറിഞ്ഞു മനസ്സ് അറിഞ്ഞു കൊണ്ട് സലൂട്ട് നൽകുകയാണ് സോഷ്യൽ മീഡിയ.വയ്യാത്ത കുട്ടി അല്ലെ വല്ലാത്ത ഭാരം ആകില്ലേ തുടങ്ങിയ ചോദ്യത്തിന് ചെവി കൊടുക്കാതെയാണ് സ്വന്തം മകന് ചേട്ടൻ ആയി കൊണ്ട് ശ്രാവൺ എന്ന കുട്ടിയെ അശ്വതി ഒന്നര വര്ഷം മുൻപ് കൂട്ടി കൊണ്ട് വന്നത്.

ഇടവനക്കാട്‌ കൂട്ടുങ്കൽ ചിറ തെക്കേ താമര പറമ്പിൽ അശ്വതി അയൽവാസിയും അകന്ന ബന്ധുവും കൂടി ആയ ശ്രാവണിന്റെ ജീവിതത്തിൽ രോഗം ഇരുൾ പടർത്തി തുടങ്ങിയത് രണ്ടര വയസിലാണ്.ഓടി കളിച്ചു തുടങ്ങേണ്ട പ്രായത്തിൽ അടിക്കടി ഇടറി വീണിരുന്നു കുട്ടിയെ പരിശോധന നടത്തിയ ഡോക്റ്റർ കണ്ടെത്തിയത് ശരീരത്തിലെ ആസ്തി പൊടിഞ്ഞു പോകുന്ന അപൂർവ രോഗം ആയിരുന്നു.അതോടെ ജീവിതം കസേരയിൽ ഒതുങ്ങുക ആയിരുന്നു.രോഗത്തോട് ഉള്ള പോരാട്ടം തുടരുന്നതിന് ഇടയിൽ ‘അമ്മ മഞ്ജുളയുടെ അകാല മ,ര,ണം.രോഗ ബാധിതൻ ആയ പിതാവും വൈകാതെ വിട പറഞ്ഞതോടെ അവനും സഹോദരി ശ്രദ്ധ മോളും മാത്രമായി വീട്ടിൽ.പെൺകുട്ടിയെ ബന്ധു വീട്ടുകാർ കൂട്ടി കൊണ്ട് പോയി എന്നാൽ ശ്രാവണിന്റെ കാര്യം ചോദ്യ ചിഹ്‌നം ആയി എന്നാൽ ഒന്നും ആലോചിക്കാതെ ശ്രാവണിനെ അശ്യതിയും ‘അമ്മ ശോഭനയും ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *