രേവതി ഡിവോഴ്‌സ് നേടിയ ശേഷം അമ്മയായ കഥ; കുഞ്ഞിന്റെ അച്ഛനെ പറ്റിയുള്ള ചോദ്യത്തിന് ഉത്തരമിതാ

രേവതി ഡിവോഴ്‌സ് നേടിയ ശേഷം അമ്മയായ കഥ; കുഞ്ഞിന്റെ അച്ഛനെ പറ്റിയുള്ള ചോദ്യത്തിന് ഉത്തരമിതാ.മലയാളികളുടെ പ്രിയ നടിയാണ് രേവതി.1986 ൽ സംവിധായകനും ഛായാഗ്രഹനും ആയ സുരേഷ് മേനോനെ വിവാഹം കഴിച്ചു എങ്കിലും 2002 ൽ ഇവർ ബന്ധം വേർപ്പെടുത്തിയിരുന്നു.പിന്നീട് ആണ് രേവതി കുഞ്ഞിന് ജന്മം നൽകിയത്. സദാചാര കാർക്ക് പലതവണ താരം മറുപടി നൽകി കഴിഞ്ഞിരുന്നു. തന്റെ ചോരയിൽ ജനിച്ച കുഞ്ഞു ആണെന്ന് താരം പലവട്ടം വെളിപ്പെടുത്തിയിരുന്നു. അന്ന് സുരേഷ് മേനോനും ആയി ഉള്ള വിവാഹ ബന്ധം വേർപെടുത്തിയതിനെ കുറിച്ചു താരം പറഞ്ഞത് ഇങ്ങനെ ആയിരുന്നു അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് സുരേഷുമായി പിരിയാന്‍ തീരുമാനിച്ചതെന്നായിരുന്നു രേവതി ഒരു അഭിമുഖത്തില്‍ അന്ന് വ്യക്തമാക്കിയത്.

വ,ഴക്കിട്ടു പിരിഞ്ഞതല്ല പരസ്പരം തീരുമാനമെടുത്ത ശേഷമാണ് പിരിയാന്‍ തീരുമാനിച്ചതെന്നും രേവതി പറയുന്നു. കുറെ വര്‍ഷം നല്ല സുഹൃത്തുക്കളായി തുടര്‍ന്നപ്പോള്‍ വീണ്ടും സുരേഷുമായുള്ള ജീവിതത്തിലേക്ക് മടങ്ങി എത്തുന്നതിനെ കുറിച്ച് തീരുമാനിച്ചിരുന്നു പക്ഷെ ഇനി അത്തരമൊരു തിരിച്ചു വരവ് വേണ്ട എന്ന് ഫൈനല്‍ ഡിസിഷന്‍ എടുത്തുവെന്നും രേവതി വ്യക്തമാക്കുന്നു.അതിന് ശേഷമാണ് ഒരു കുഞ്ഞിനെ വേണം എന്ന് ചിന്ത വന്നത് എന്നു താരം പറഞ്ഞു. എന്നാൽ ഞാൻ കുഞ്ഞിനെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നുമൊക്കെ സംസാരമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അതിന് ഒക്കെ മറുപടി പലതവണ കൊടുത്തത് ആണെന്നും താരം പറഞ്ഞു.

ഒരു കാര്യം പറയാം ഇവൾ എന്റെ സ്വന്തം ര,ക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ എന്നാണ് താരം പറഞ്ഞത്. ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ് ആദ്യ മലയാളചിത്രം. തേവർ മകൻ, മറുപടിയും, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസൽ, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ്ചിത്രങ്ങളാണ്. മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിലൂടെ 2002 ൽ സംവിധായികയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള അക്കൊല്ലത്തെ ദേശീയ പുരസ്കാരം ഈ ചിത്രത്തിനായിരുന്നു. രഞ്ജിത്ത് ഒരുക്കിയ കേരള കഫെയിലെ മകൾ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത് രേവതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *