ദൈവത്തിനു നേരിട്ട് ചെയ്തു കൊടുക്കാൻ കഴിയാത്തത് സീതാതമ്പി എന്ന അമ്മയെകൊണ്ട് പൂർത്തീകരിച്ചു

വിവാഹദിവസം നമ്മുക്ക് ഒരുപാട് സമ്മാനങ്ങൾ കിട്ടാറുണ്ട് എന്നാൽ സീത എന്ന 47കാരി അവരുടെ വിവാഹ ദിവസം ആഘോഷിച്ചത് മറ്റുള്ളവർക്ക് സമ്മാനം നൽകിയായിരുന്നു അതും അവരുടെ സ്വന്തം ശ,രീരത്തിലെ ഒരു ഭാഗംതന്നെയാണ് അവർ സമ്മാനിച്ചത്.കോട്ടയം സ്വദേശിയായ ദിലീപ് തമ്പിയുടെ ഭാര്യയായ സീത തമ്പി എച്ച് ആർ മാനേജർ ആയി വർക്ക് ചെയ്യുകയാണ്, ഒപ്പം പാലക്കാട് ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം നൽകുന്നുണ്ട്.അങ്ങനെയിരിക്കെ ട്രസ്റ്റിന്റെ മേലധികാരികളും സീതയും എല്ലാംകൂടി രണ്ടു വൃക്കയും നഷ്ടപ്പെട്ട ഒരു 19കാരനായ ചെറുപ്പക്കാരനെ കാണാൻ പോയിരുന്നത് വെറുതെ അവിടെ പോയി പണം കൊടുത്ത് തിരിച്ചു പോരാം എന്ന ഉദ്ദേശത്തിൽ പോയവർ ജയകൃഷ്ണൻന്റേ ജീവിക്കാൻ ഉള്ള ആഗ്രഹം എല്ലാം കണ്ട് മടങ്ങിയത് വളരെ വിഷമത്തോടെയാണ്.

ചെറുപ്പത്തിലെ അച്ഛനുമമ്മയും മ,രി,ച്ചുപോയ ജയകൃഷ്ണനെ നോക്കിയത് അവൻറെ മുത്തശ്ശിയും വല്യമ്മയും കൂടിയാണ് വളരെ കഷ്ടപ്പാടിൽ ജീവിക്കുന്ന അവരുടെ ദുഖം മനസ്സിലാക്കിയതിനാൾ ചാരിറ്റബിൾ ട്രസ്റ്റ് തന്നെ എല്ലായിടത്തും വൃകക്ക് വേണ്ടിയുള്ള തിരിച്ചിൽ തുടർന്നു പക്ഷേ ഫലമൊന്നുമുണ്ടായില്ല.

അതിനാൽ രണ്ടു പെൺമക്കളുടെ അമ്മയായ സീത തന്നെ സ്വയം മുന്നോട്ടുവരികയായിരുന്നു പലരും ഇതിനെ എതിർത്തു എങ്കിലും അവരുടെ കുടുംബം അതിനു നല്ലൊരു പിന്തുണ നൽകി. അങ്ങനെ വൃക്ക മാറ്റി വെക്കുന്നതിനു ഉള്ള പണം കണ്ടെത്തുവാൻ വേണ്ടി 2500 പേർ അടങ്ങുന്ന 76 സ്ക്വാഡുകൾ ആണ് പുറപ്പെട്ടത് അതിലൂടെ അവർക്ക് ഒരു ദിവസം കൊണ്ട് 15 ലക്ഷം രൂപയാണ് ലഭിച്ചത്.എല്ലാം നേരായ സ്ഥിതിക്ക് വന്നതോടുകൂടി സീതയും ജയകൃഷ്ണനും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി എന്നാൽ ആ ദിവസത്തിൻറെ പ്രത്യേകത എന്തെന്നാൽ അന്ന് സീതയുടെയും ദിലീപിന്റെയും വിവാഹ വാർഷിക ദിനം ആയിരുന്നു. അന്നുതന്നെ ഈ സൽക്കർമ്മം ചെയ്യാൻ സാധിച്ചതിൽ സീതയും കുടുംബവും അതിയായ സന്തോഷം അനുഭവിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *