ജന്മനാ വന്ന ഒരു ഫിക്സിൽ നിന്നായിരുന്നു തുടക്കം. അതിനു ശേഷം അവൾ നേരാംവണ്ണം എഴുന്നേറ്റ് നിന്നിട്ടില്ല

ജന്മനാ വന്ന ഒരു ഫിക്സിൽ നിന്നായിരുന്നു തുടക്കം. അതിനു ശേഷം അവൾ നേരാംവണ്ണം എഴുന്നേറ്റ് നിന്നിട്ടില്ല മലയാള റിയാലിറ്റി ഷോകളിൽ തന്റെതായ ഒരു അവതരണശൈലി കൊണ്ടുവന്ന താരമാണ് ലക്ഷ്മി നക്ഷത്ര. തന്റെ കിളികൊഞ്ചലും, എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന ലക്ഷ്മി മറ്റ് അവതാരകരിൽ നിന്നും വ്യത്യസ്ത ആണ്. അതുകൊണ്ടുതന്നെ നിരവധി ആരാധകരാണ് ലക്ഷ്മിക്ക് ഉള്ളത്. ഒരു സകലകലാവല്ലഭ ആണ് ലക്ഷ്മി. റേഡിയോ ജോക്കി, അവതാരക, ഗായിക, മോണോആക്ട് ആർട്ടിസ്റ്റ്, നർത്തകി അതിലുപരി ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള താരം കൂടിയാണ്.

തൃശ്ശൂരാണ് താരത്തിന്റെ സ്വദേശം. 2007ലാണ് ലക്ഷ്മി ആദ്യമായി ആർ ജെ ആയി റെഡ് എഫ് എമിൽ എത്തുന്നത്. പിന്നീട് തൃശ്ശൂരിലെ തന്നെ കേബിൾ ചാനലിൽ വീഡിയോ ജോക്കിയായും താരം എത്തി. അവിടെ നിന്നാണ് ജീവൻ ടിവിയിൽ പരിപാടികളിലെ അവതാരകയായി എത്തിയത്. പിന്നീട് അമൃത ടിവി ലെയും വീ ടീവിയിലേയും ഒക്കെ അവതരണത്തിൽ സ്ഥിര സാന്നിധ്യമായി മാറി.വീ ടീവിയിൽ അവതരിപ്പിച്ച ഡ്യൂ ഡ്രോപ്സ് ആണ് ലക്ഷ്മിയുടെ ജീവിതത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ചത്. കുക്കറി ഷോകളിലെയും, സംഗീത റിയാലിറ്റി ഷോകളിലും, ഓൺലൈൻ ഫോൺ കാൾ ഷോകളിലൂടെയും, താരം തന്റെ കഴിവ് തെളിയിച്ചു. ലക്ഷ്മി ഏറ്റവുമധികം ജനങ്ങൾക്കിടയിൽ അറിയപ്പെട്ടതും, ആരാധകരെ നേടിക്കൊടുത്തതും ഫ്ലവേഴ്സ് ടിവിയിലെ ടമാർ പടാർ എന്ന ഷോയും, സ്റ്റാർ മാജിക് ഷോയും ആണ്.

ലക്ഷ്മി നക്ഷത്ര ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇതിൽ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ലക്ഷ്മി നക്ഷത്ര യൂട്യൂബിൽ പങ്കുവെച്ച ഒരു ഹൃദയഹാരിയായ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്.ലക്ഷ്മിയുടെ ഒരു വലിയ ആരാധികയായ പത്തു വയസ്സുള്ള അനുഷ്ക ഷാജി എന്ന അനുക്കുട്ടിയെ ആണ് ലക്ഷ്മി തന്റെ ആരാധകർക്കായി പരിചയപ്പെടുത്തുന്നത്. അനു കുട്ടിയുടെ ഒരു വയസ്സിൽ വില്ലനായി എത്തിയ അപസ്മാരം ശരീരത്തെ ആകെ തളർത്തുകയായിരുന്നു. പിന്നീട് സംസാരിക്കാനോ മിണ്ടാനോ ഒന്നും പറ്റാത്ത അവസ്ഥയായി ഈ മകൾക്ക്.

പക്ഷേ സ്റ്റാർ മാജിക്കിൽ ചിന്നു ചേച്ചിയെ കണ്ടാൽ അവൾ ഉഷാറാകും, എപ്പോഴും ചിന്നു ചേച്ചിയുടെ സംസാരം അവൾക്ക് കേൾക്കണം. അങ്ങനെയാണു ലക്ഷ്മി തന്റെ സ്വദേശമായ തൃശ്ശൂരിൽ നിന്നും അനുക്കുട്ടിയുടെ സ്വദേശമായ കണ്ണൂരിലേക്ക് യാത്രയാകുന്നത്. ഹൃദയം അലിയിക്കുന്ന കാഴ്ചയായിരുന്നു അത്. അനുക്കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ മുറി നിറയെ ലക്ഷ്മി നക്ഷത്ര യുടെ ചിത്രങ്ങളായിരുന്നു. എപ്പോഴും അനുവിന് ലക്ഷ്മിയെ കണ്ടു കിടക്കണം.ലക്ഷ്മിയെ കണ്ടപ്പോൾ അനുക്കുട്ടി സന്തോഷംകൊണ്ട് ശബ്ദം ഉണ്ടാക്കി.

വളരെ സാധാരണക്കാരിൽ സാധാരണക്കാരാണ് ഈ കുടുംബം. അനുക്കുട്ടി ഐസിയുവിൽ ആയി അത്യാസന്ന നിലയിൽ മരണത്തെ മുഖത്തോടുമുഖം കണ്ടപ്പോഴും, ഡോക്ടർമാർ അറിയിക്കേണ്ടവരെ അറിയിചോളൂ എന്ന് പറഞ്ഞപ്പോഴും, അനുവിന്റെ അമ്മ ചെയ്തത് ലക്ഷ്മിയുടെ വോയിസ് റെക്കോർഡ് കേൾപ്പിച്ചു കൊടുക്കുക എന്നതായിരുന്നു . ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തി ലക്ഷ്മിയുടെ ഒറ്റ വോയിസിൽ അനു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. പലപ്പോഴും ലക്ഷ്മി അനുവിന്റെ അമ്മയോട് സഹായങ്ങൾ നൽകട്ടെ എന്ന് ചോദിച്ചിരുന്നു, എന്നാൽ ഈ അമ്മ ആകട്ടെ ഒന്നും വാങ്ങിയില്ല. ബാങ്കിൽ നിറയെ ലോണുകളും, അനുവിന്റെ ചികിത്സയ്ക്ക് വേണ്ടി വളരെയധികം ബുദ്ധിമുട്ടുന്നുമുണ്ട് ഈ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *