ബിന്ദുപണിക്കരുടെ മകളെ സ്വന്തം മകളെക്കാള്‍ കൂടുതല്‍ സ്നേഹിച്ച സായ്കുമാര് കാണണം വൈഷ്ണവി ആരായെന്ന്..;മലയാളത്തിൽ വില്ലൻ വേഷത്തിലും സ്വാഭാവിക വേഷത്തിലും തിളങ്ങിയ നടൻ ആണ് സായ് കുമാർ.ആദ്യ ഭാര്യ ആയ പ്രസന്നയെ പിരിഞ്ഞ സായ് കുമാർ പിന്നീടു നടി ബിന്ദു പണിക്കരെ വിവാഹം ചെയ്യുക ആയിരുന്നു.ബിന്ദു പണിക്കരെ മകൾ കല്യാണി സായ് കുമാറിനെ സ്വന്തം അച്ചനെ പോലെ തന്നെ ആണ് കാണുന്നത്.സിനിമ തിരക്കിന് ഇടയിലും കുടുംബ ജീവിതം താരം നല്ല രീതിയിൽ കൊണ്ട് പോകുന്നത്.സായ് കുമാറിന്റെ ആദ്യ ഭാര്യ പ്രസന്നയുമായി ഉള്ള കുടുബ ജീവിത പ്രശ്നം ഏറെ ചർച്ച ചെയ്തിരുന്നു.സ്നേഹിച്ചു വിവാഹം കഴിച്ച സായ് കുമാറും പ്രസന്നയും പരസ്പരം കുറ്റപ്പെടുത്തി കൊണ്ടാണ് വേർപിരിഞ്ഞത്.വൈഷ്ണവി എന്ന മകളാണ് ഇ ബന്ധത്തിൽ ഇവർക്ക് ഉള്ളത്.
ബിന്ദു പണിക്കരെ കൂടെ താമസിച്ച സായ് കുമാർ തങ്ങളെ അവഗണിച്ചു എന്നായിരുന്നു പ്രസന്നയുടെ ആരോപണം.എന്നാൽ പ്രസന്നയ്ക്ക് തന്നെക്കാൾ പ്രായം കൂടുതൽ ഉണ്ടെന്ന ആരോപണം അയിരുന്നു സായ് കുമാർ ഉന്നയിച്ചത്.തന്റെ സബാദ്യം എല്ലാം ഭാര്യക്കും മകൾക്കും നൽകി എന്ന കാര്യം സായ് കുമാർ പറഞ്ഞിരുന്നു എങ്കിലും കടുത്ത സാമ്പത്തിക പ്രയാസത്തെയും മാനസിക സമ്മർദ്ദത്തെയും തുടർന്നു വൈഷ്ണവിയുടെ പഠനം വരെ പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു എന്ന് പ്രസന്ന വെളിപ്പെടുത്തിയിരുന്നു.വൈഷ്ണവിയുടെ വിവാഹത്തിനും സായ് കുമാർ പങ്കെടുത്തിരുന്നില്ല.സിനിമയിലെ മറ്റു ചിലരുടെ സഹായത്തോടെയാണ് വൈഷ്ണവിയുടെ വിവാഹം നടത്തിയത് എന്നും റിപ്പോർട് ഉണ്ടായിരിന്നു.വിവാഹ ശേഷം വൈഷ്ണവിയുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല.എന്നാൽ ഇപ്പോൾ അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ് വൈഷ്ണവി.