സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി, യുവതി പറഞ്ഞ മറുപടി കേട്ടോ

വി,സ്പ,യർ വാങ്ങാൻ വന്ന പെൺകുട്ടിയോട് അളിഞ്ഞ ചിരിയും അർഥം വെച്ചുള്ള നോട്ടവുമായി മെഡിക്കൽ ഷോപ്പുകാരൻ. ഇത് കണ്ടു യുവതി നൽകിയ മാസ് മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.യുവതിയുടെ അനുഭവ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ആ സംഭവം ഇങ്ങനെ ഉമ്മാക്ക് ഉള്ള മരുന്ന് വാങ്ങാൻ വേണ്ടി മെഡിക്കൽ ഷോപ്പിൽ നിൽക്കുബോഴാണ് അവിടേക്ക് രണ്ടു പെൺകുട്ടികൾ കയറി വന്നത്.യൂണിഫോമിലുള്ള ആ പെൺകുട്ടികൾ പ്ലസ് വൺ അല്ലെങ്കിൽ പ്ലസ് ട്ടു ആയിരിക്കണം പഠിക്കുന്നത്.മൊബൈൽ കളിച്ചു കൊണ്ടിരിക്കുന്ന ഞാൻ അവരുടെ പരുങ്ങൽ കണ്ടിട്ടാണ് ശ്രദ്ധിച്ചത്.അപ്പോഴേക്കും എനിക്ക് ഉള്ള മരുന്ന് എടുത്തു കൊണ്ട് ബിൽ കയ്യിൽ തന്നു അവിടെ ഉള്ള സ്റ്റാഫ്.ഞാൻ ബിൽ അടക്കാൻ നീങ്ങിയതും ആ പെൺകുട്ടി ചെറുപ്പകാരനോടും എന്തോ പറയുന്നത് കണ്ടു.അവനത് വ്യക്തമായില്ല എന്ന് തോന്നുന്നു ഉറക്കെ പറയാൻ വേണ്ടി ആവശ്യപ്പെട്ടു.പെൺകുട്ടികളിൽ ഒരാൾ പറയുന്നത് കേട്ടു വി,സ്പർ.ഓ വി,സ്പർ ആണോ ലാർജ് വേണോ നോർമൽ മതിയോ പെൺകുട്ടികൾ ഒന്നും മിണ്ടാതെ നില്കുന്നു ചുണ്ടിൽ ഒരു വഷളൻ ചിരിയുമായി കൊണ്ട് ലാർജ് തന്നെ വേണ്ടി വരുമല്ലേ അവൻ പെൺകുട്ടിയെ അർഥം വെച്ചുള്ള നോട്ടമായി കൊണ്ട് പറഞ്ഞു.

കണ്ടപ്പോൾ ശെരിക്കും ദേഷ്യം വന്നു.പണം അടച്ച ബില്ലുമായി ഞാൻ വീണ്ടും പെൺകുട്ടിക്ക് വിസ്പർ പാക്ക് എടുത്തു കൊടുക്കുക ആയിരുന്ന അവന്റെ അടുത്ത് വന്നു..എനിക്ക് ഒരു സദനം കൂടി വേണം.എന്താണ് എന്ന് അവൻ ചോദിച്ചു അല്പം ഉച്ചത്തിൽ തന്നെ വിസ്പർ എന്ന് പറഞ്ഞു.ആ വഷളൻ ചിരി അപ്പോഴും അവന്റെ മുഖത്ത് ഉണ്ടായിരുന്നു.കൂടെ അമ്പരപ്പും തെല്ലും ഉറക്കെ ചോദിച്ചത് കൊണ്ട് ആകാം അമ്പരപ്പ്.വി,സ്പർ സേവർ പാക്ക് തന്നെ വേണം ലാർജ് തന്നെ വേണം വീണ്ടും അവനോടു പറഞ്ഞു ഇപ്പോൾ അവന്റെ മുഖത്ത് അമ്പരപ്പ് മാത്രമാണ് ഒരു പെൺകുട്ടി ഇങ്ങനെ ചോദിച്ചത് കൊണ്ടാകാം പെക്ക് എടുത്തു മെഡിസിനു തരുബോൾ ഞാൻ അവനോടു ചോദിച്ചു ഡോ താൻ ടെസ്ടൂഷി ആണോ കാര്യം മനസിലാവാതെ അവൻ എന്ത് എന്ന ചോദ്യം എന്നോട് ഉന്നയിച്ചു.അല്ല താൻ ഉമ്മയുടെ ഗർഭ പാത്രത്തിൽ തന്നെ ഉണ്ടായത് അല്ലെ എന്ന് അറിയാനാ ചിലർ ഇങ്ങനെയാണ് നേര് പറയുബോൾ പലർക്കും പിടിക്കില്ല.

അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.ചെറിയ ഒരു പുഞ്ചിരിയോടെ ഞാൻ തുടർന്നു ഒരു പെൺകുട്ടി സ്ത്രീ ആകുന്നതിന്റെ ആദ്യ ചുവട് വെപ്പാണ് ഋതുമതിയാകൽ സമയം അവരെ അവഞ്ജതയോടെ നോക്കേണ്ട കാര്യം ഇല്ല തന്നെ ഒരു ഉമ്മ പ്രസവിച്ചത് ആണ് എങ്കില് അവരും ഈ ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ടാകും.അത് കൊണ്ടാണ് താൻ ഇങ്ങനെ നില്കുന്നത് ഇത് കേട്ടതും അവന്റെ മുഖം പതിയെ താഴ്ന്നു.മറ്റൊരാൾക്ക് പോസിറ്റീവ് എനർജി നൽകാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമാണ് പുഞ്ചിരി ആ പെൺകുട്ടിക്ക് നേരെ ഒരു പുഞ്ചിരി കടക്കാരൻ നൽകിയിരുന്നു എങ്കിൽ ആ സഹോദരിമാർക്ക് ഹൃദയം സൗന്ദര്യമായേനെ.

Leave a Reply

Your email address will not be published. Required fields are marked *