അമ്പിളി ദേവി ആദിത്യൻ വിഷയത്തിൽ കൂടുതൽ ഇടപെടാതെ ഇരിക്കാനുള്ള കാരണം പറഞ്ഞ് നടി അനു

ടെലിവിഷൻ പരമ്പര വഴി ശ്രദ്ധേയ ആയ നടി അനു ജോസഫ് യൂടൂബ് ചാനൽ വഴി തിളങ്ങി നിൽക്കുകയാണ്.സെലിബ്രിറ്റി ആയ സുഹ്യത്തുക്കളുടെ ഇന്നത് വ്യൂ എടുത്ത് കൊണ്ടും പാചകം നടത്തി ഒക്കെ അനു ശ്രദ്ധ നേടിയിട്ടുണ്ട്.ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത് അനുവിന്റെ വിവാഹം എന്ന് നടക്കും എന്ന് അറിയാൻ വേണ്ടിയാണു.അതിനുള്ള മറുപടിയും ഭാവി വരനെ കുറിച്ചും മനസ്സ് തുറന്നു സംസാരിക്കുകയാണ് ഒപ്പം അമ്പിളി ദേവിയുടെ വിശേഷങ്ങൾ പറയുന്നുണ്ട്. മലയാളികളെ ഒരുപാട് വേദനിപ്പിച്ച സംഭവങ്ങളിലൊന്നാണ് നടി അമ്പിളിയുടെ ജീവിതത്തിലെ ചില കാര്യങ്ങള്‍. ചെറുപ്പം മുതലേ മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമ്പിളിയുടെ സ്വകാര്യ ജീവിതം പക്ഷെ അത്ര സുഖകരമായിരുന്നില്ല. ആദ്യ വിവാഹ ജീവിതത്തില്‍ ചില പൊരുത്തക്കേുകള്‍ ഉണ്ടായ ശേഷം വിവാഹ മോചിതയായ അമ്പിളി നടന്‍ ആദിത്യനെ വിവാഹം ചെയ്തു.എന്നാല്‍ ആ തീരുമാനം ഏറ്റവും തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞത് ഈ അടുത്ത കാലത്താണ്.

”അമ്പിളിയെയും കുടുംബത്തെയും എനിക്ക് നേരത്തെ അറിയാവുന്നതാണ്. അമ്പിളിയുടെ അച്ഛനുമായിട്ടെല്ലാം നല്ല ബന്ധമുണ്ട്. ഈ പ്രശ്‌നം കേട്ട് അറിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. അപ്പോള്‍ തന്നെ ഞാന്‍ അവളെ വിളിച്ചു. ഞാന്‍ മറ്റൊരു ഷൂട്ട് കഴിഞ്ഞ് വരുന്ന സമയമായിരുന്നു. ഒന്ന് നേരില്‍ കാണാം എന്ന് കരുതി കയറിയതാണ് അവളുടെ വീട്ടില്‍. സംസാരിച്ചപ്പോള്‍, നിനക്ക് ഇക്കാര്യങ്ങള്‍ ഞങ്ങളുടെ ചാനലിനോട് പറയാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഓകെ പറഞ്ഞു. അപ്പോള്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു.അതിന് ശേഷം പേഴ്‌സണലായി അവളെ വിളിയ്ക്കുകയും കാര്യങ്ങളൊക്കെ അറിയുകയും ചെയ്തട്ടുണ്ട്. പക്ഷെ അതൊന്നും ഷൂട്ട് ചെയ്യുകയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതിന് കാരണം, അമ്പിളിയുടെ ജീവിതം വച്ച് ഞാന്‍ ചാനല്‍ റേറ്റിങ് കൂട്ടുകയാണ് എന്ന തരത്തില്‍ ചിലര്‍ സംസാരിച്ചു. അതുകൊണ്ടാണ് ആ വിഷയത്തില്‍ അത്രയധികം പിന്നീട് ഇടപെടാതിരുന്നത്- ബിഹൈന്റ് വുഡിസിന് നല്‍കിയ അഭിമുഖത്തില്‍ അനു ജോസഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *