വർഷങ്ങൾ നോമ്പും പ്രാർത്ഥനയുമായി കിട്ടിയ മകൾ, അമ്പാടീ.. എഴുന്നേറ്റ് അച്ഛനോട് കളിക്കാൻ കൂട് മോളെ…

തകരഷീറ്റുകൾ കൊണ്ട് മേൽക്കൂരയും ചുമരും തീർത്ത ഒന്നര സെന്റ് വീടിനു മുമ്പിലെ കാളിമുറ്റത് കണ്ണീർ പുഴ ഒഴുകി. വീടിനു മുമ്പിലെ ചെറിയ കൂട്ടിൽ നിവേദിയിയുടെ ഏറ്റവും പ്രിയപ്പെട്ട മുഴൽ കുട്ടി നിശബ്ദനായി ഇഷ്ട്ടപെട്ട കുട്ടിവണ്ടിയായ ചുവന്ന കാർ ചുമരിൽ ചാരി വെച്ച നിലയിൽ ആയിരുന്നു. മകൾക്കായി ‘അമ്മ പാത്രത്തിൽ വിളമ്പിയ ചോർ അടുക്കള ഭാഗത്തു അനാഥയായി കിടന്നു. തൃക്കണ്ണാപുരത് രാജേഷ് കവിത ദമ്പതികൾക്ക് വർഷങ്ങൾ കാത്തിരുന്നു കിട്ടിയ കുട്ടിയായിരുന്നു നിവേദിത. ഒരു വര്ഷം മുമ്പ് വാങ്ങിയ നീലയും വൈലറ്റും ഇടകലർന്ന ഫ്രോക് ആയിരുന്നു നിവേദിതക്ക് ഏറ്റവും ഇഷ്ട്ടപെട്ട വസ്ത്രം.

ഈ വസ്ത്രം ആണിനു ഇന്നലെ സ്‌കൂളിൽ പോവാൻ ഇരിക്കുകയായിരുന്നു നിവേദിത. ഓട്ടോ ഓടിക്കുന്നതിനിടെ നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ പച്ചക്കറി എത്തിക്കുന്ന ജോലിയും രാജേഷിനുണ്ട്.ഉച്ചക്ക് മിച്ചർ കഴിച്ച നിവേദിത നിർത്താതെ ചുമക്കുന്നത് കേട്ടു ശരീരത്തു തട്ടികൊടുത്തപ്പോൾ കുഴപ്പം ഇല്ല എന്ന് പറഞ്ഞു. പിന്നെ കിടന്നു എന്നാൽ വീണ്ടും ശ്വാസ തടസം വന്നതോടെ ഓട്ടോയിൽ കയറ്റി ആദ്യം സമീപത്തെ ക്ലിനിക്കിൽ എത്തിച്ചു എങ്കിലും ഡോക്ടർ ഇല്ലായിരുന്നു. ശാന്തിവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി. ഡോക്ടർ പരിശോധന തുടങ്ങാൻ നിന്നപ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു. ഊഞ്ഞാലാടുമ്പോൾ മിച്ചർ കഴിക്കുന്നതിനിടെ കടല ശ്വാസ നാളത്തിൽ കുടുങ്ങിയാണ് നിവേദിത മ,രി,ച്ച,ത്. മാതാപിതാക്കൾ കുട്ടിയുടെ വിയോഗത്തിൽ തേങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *