മുത്തുപോലെ പാടുന്ന നജീമിനെ കിട്ടിയത് എങ്ങനെ എന്ന് കണ്ടോ? നജീം പറയുന്നു

റിയാലിറ്റി ഷോ യിൽ വിജയി ആയി വന്നു കൊണ്ട് ഒരു പിടി മനോഹര ഗാനങ്ങളിൽ കൂടി മലയാളികൾക്ക് പ്രിയങ്കരൻ ആയ ഗായകനാണ് നജീം.ഉഗ്രൻ ഒരു പ്രണയ കഥയാണ് തന്റെ മാതാ പിതാക്കളുടേത് എന്ന് പറയുകയാണ് നജീം.ഒരു ചാനൽ പരിപാടിക്ക് ഇടയിലാണ് തന്റെ മാതാ പിതാക്കളുടെ പ്രണയ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്നത്.ഷോയിലെത്തിയ നജീമിനോട് വിധികർത്താവായ സംഗീത സംവിധായകൻ ശരത് ആദ്യം സലാമ് പറഞ്ഞു.പിന്നാലെ ഓം നമഃശിവായ എന്നും പറഞ്ഞു.എന്നാൽ ഇതുകണ്ട മറ്റുള്ളവർക്കൊന്നും കാര്യം പിടികിട്ടിയില്ല.ഈ പറഞ്ഞതിന് ഒരു കാരണമുണ്ടെന്ന് പറഞ്ഞ ശരത് തന്റെ ഉമ്മ ഹിന്ദുവാണെന്നും നജീം പറയുമെന്നും കൂട്ടി ചേർത്തു.ഉടനെ പുഞ്ചിരിയോടെ എത്തി നജീമിന്റെ മറുപടി.

അവരുടേത് ഇൻഡർ കാസ്റ് മാരേജ് ആയിരുന്നെന്നും ഉമ്മച്ചി പിന്നീട് കൺവെർട്ടഡ് ആയി.നജീമിന്റെ മറുപടിക്ക് ശരത്തിന് പറയാനുണ്ടായിരുന്നത് ഇതാണ് ഒരു പ്രണയത്തിൽ ജനിച്ച പുത്രനാണിത്.അവരുടെ ആ സ്നേഹത്തിൽ ജനിച മകനാണ് മുത്തുപോലെ പാടുന്ന നജീം.അവർ ഒരുമിച്ചതിനാൽ ആണല്ലോ നജീമിനെ നമുക്ക് കിട്ടിയത്.പിന്നെ ഈ ജാതിയിലും മതത്തിലുമൊന്നും വലിയ കാര്യമില്ല.അതെല്ലാം കളഞ് മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കുക ശരത് പറഞ്ഞു.മിഷൻ ണയന്റീൻ ഡേയ്സ് എന്ന മമ്മുട്ടി ചിത്രത്തിലെ മിഴിനീർ പൊഴിയുമ്പോഴും എന്ന ഗാനം ആലപിച്ച കൊണ്ടാണ് നജീം പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്.പിന്നീട് ചെമ്പട, ഇത് നമ്മുടെ കഥ ,കാസനോവ ,ഡയമണ്ട് നെക്‌ലേസ് ,ട്രിവാൻഡ്രം ലോഡ്ജ് ,അയാളും ഞാനും തമ്മിൽ,പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും,ഒരു ഇന്ത്യൻ പ്രണയ കഥ,ദൃശ്യം,വിക്രമാദിത്യൻ,ഒരു എമണ്ടൻ പ്രണയ കഥ തുടങ്ങി നൂറോളം ചിത്രങ്ങളിൽ ശ്രദ്ദേയമായ ഗാനങ്ങൾ നജീം പാടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *