ബിഗ് ബോസ് സീസൺ രണ്ടിലെ മികച്ച മത്സാർത്ഥികളിൽ ഒരാൾ ആയിരുന്നു ആര്യ ബഡായി ബംഗാവ് വഴി തമാശയും മറ്റുമായി പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള താരമാണ് ആര്യ.എന്നാൽ ഷോയിൽ എത്തിയപോ താരത്തിന്റെ മറ്റൊരു മുഖമാണ് ആരാധകർ കണ്ടത്.വളരെ ബോൾഡ് ആയിരിന്നു ആര്യ രജിത്തുമായി പ്രശ്നത്തിന്റെ പേരിൽ ഹേറ്റേഴ്സ് ആര്യയ്ക്ക് എതിരെ സൈബർ ബുള്ളിയിംഗ് നടത്തിയിരുന്നു.വിവാഹ മോചിത ആയ ആര്യ മകൾ റോയയുടെ കൂടെയാണ് താമസം.ഷോ മുന്നേറുന്നതിനു ഇടയിൽ ആയിരുന്നു താരം പ്രണയത്തെ കുറിച്ച് പറഞ്ഞത്.എന്നാൽ ആരാണ് ജാൻ എന്ന് താരം പറഞ്ഞിരുന്നില്ല.എന്നാൽ ബിഗ് ബോസ് കഴിഞ്ഞ ഉടൻ ഞാനും താനും വിവാഹിതനാകും എന്നായിരുന്നു ആര്യ പറഞ്ഞിരുന്നത്.ഷോ കഴിഞ്ഞത് മുതൽ ആര്യയുടെ ജാൻ ആരെന്നറിയാനും മറ്റു വിശേഷങ്ങളും തിരക്കിയിരിക്കുകയായിരുന്നു പ്രേക്ഷകർ.ഇപ്പോഴിതാ ജാനുമായി ബ്രേക്ക് അപ്പ് ആയി എന്ന വിവരം വെളിപ്പെടുത്തിയിക്കുകയാണ് ആര്യ.
ജാനുമായുള്ള ജീവിതത്തിന് സംബവിച്ചതും അതിനു പിന്നാലെ തന്റെ മകൾക്ക് സംഭവിച്ചതും ഒക്കെ ആര്യ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.ബിഗ് ബോസ്സിലുണ്ടായിരുന്ന സമയത്തു ആര്യ ഒരു ജാനിനെ പറ്റി പറഞ്ഞിരുന്നു.ആ ജാൻ എവിടെ എന്നായിരുന്നു ആര്യയോട് അവതാരക ചോദിച്ചത്.ആ ജാൻ തേച്ചിട്ട് പോയി ഇതിലും മനോഹരമായി അത് എങ്ങനെ പറയുമെന്ന് എനിക്ക് അറിയില്ല.ഇതേ കുറിച് ഞാൻ എവിടെയും പ്റഞ്ഞിട്ടില്ല. ഇതാദ്യമായാണ് ഞാൻ ഇതേ കുറിച് പറയുന്നത്.ആത്മാർത്ഥ പ്രണയമായിരുന്നു.ബിഗ്‌ബോസ് പോലെയുള്ള അത്രയും വലിയ പ്ലാറ്റ് ഫോമിൽ വെച് പറഞ്ഞത് അതിനാലാണെന്നും ആര്യ പറയുന്നു.ജാൻ ആരാണെന്ന് ഞാൻ പറയുന്നില്ല എന്നാൽ ബിഗ് ബോസ്സിൽ നിന്നും വന്നെത്തി ശേഷം അത് വരെ കണ്ട ജാനേ ആയിരുന്നില്ല ഞാൻ കണ്ടത്.ഒരു കമ്മിറ്റ്മെന്റിന് താല്പര്യം ഇല്ല സിംഗിൾ ലൈഫുമായി മുന്നോട്ട് പോകാനാണ് താല്പര്യം എന്നാണ് അയാൾ അന്ന് പറഞ്ഞത്.