ഈ കല്യാണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, സംഭവം കണ്ടോ

ഈ കല്യാണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, സംഭവം കണ്ടോ.അഞ്ജലിക്ക് ഒരു ആഗ്രഹം തന്റെ അമ്മയെ വിവാഹ വേഷത്തിൽ സുന്ദരി ആയ ഒരു വധു ആയി കാണണം.അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോ കാണണം.പഴയ ആൽബം തപ്പി നോക്കാം എന്ന് വെച്ചാൽ അഞ്ജലിയുടെ അച്ഛൻ ഇടുക്കി കട്ടപ്പന സ്വദേശി ശിവ കുമാറും ‘അമ്മ ജയയും അങ്ങനെ ഒരു വിവാഹം കഴിച്ചിട്ടില്ല.പ്രണയം അസ്ഥിക്ക് പിടിച്ച കാലത്തു കതിർ മണ്ഡപം ഒരുക്കി വിവാഹം കഴിക്കാൻ ഒന്നും ഇരുവർക്കും സാവകാശം കിട്ടിയില്ല.രെജിസ്റ്റർ ഓഫീസിൽ ഒരു ഒപ്പിട്ടു കൊണ്ട് ഇരുവരും ജീവിതം തുടങ്ങി.ഇരുവർക്കും മൂന്നു പെണ്മക്കൾ ജനിച്ചു.ആ ജീവിതം കാൽ നൂറ്റാണ്ടിലേക്ക് കാലെടുത്തു വെച്ചപ്പോഴാണ് ഇരുവരും വധു വരന്മാരായി കൊണ്ട് വീണ്ടും വിവാഹിതരായത്.

ബാംഗ്ലൂർ ഓക്സ്ഫോഡ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി ആയ മൂത്ത മകൾ അഞ്ജലിയാണ് അമ്മയെ കല്യാണ പെണ്ണ് ആയി കാണണം എന്നുള്ള ആഗ്രഹം ആദ്യം വീട്ടിൽ അവതരിപ്പിച്ചത്.രണ്ടാമത്തെ മകൾ ആരാധനയും ഇളയ മകൾ അഥിതിയും ചേച്ചിയെ കട്ട സപ്പോർട്ട് ആയി കൂടെ നിന്നു .അതോടെ മക്കളുടെ ആഗ്രഹം സഫലമാക്കാൻ ശിവ കുമാറും ജയയും തീരുമാനിക്കുകയായിരുന്നു.രെജിസ്റ്റർ ഓഫീസിൽ ഒപ്പിട്ടതിന്റെ 25 മതേ വാര്ഷികത്തിലാണ് പരസ്പരം വരണമാല്യം ചാർത്താൻ വേണ്ടി ഇരുവരും തീരുമാനിച്ചത്.അങ്ങനെ അഞ്ജലിയുടെ ആഗ്രഹം പോലെ പാട്ടെടുത്തു കൊണ്ട് സ്വർണ്ണ ആഭരണം അണിഞ്ഞു മുല്ലപ്പൂ ചൂടി മേക്കപ്പ് ഇട്ട് ന്യൂജൻ വധു ആയ ജയ ഒരുങ്ങി നിന്നു .അച്ഛൻ ശിവകുമാർ കല്യാണ ചെക്കന്റെ വേഷത്തിൽ മുണ്ടും ഷർട്ടും അണിഞ്ഞു കൊണ്ട് ഒരുങ്ങി വന്നപ്പോൾ 25 മതേ വാർഷികത്തിൽ ഇരുവർക്കും 25 ന്റെ ചെറുപ്പം.മക്കൾ എടുത്തു കൊടുത്ത വര്ണമാല്യം അണിഞ്ഞു കൊണ്ട് മക്കൾക്ക് വേണ്ടി വീണ്ടും വിവാഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *