പടി കയറാൻ സാധിക്കാത്ത വൃദ്ധക്ക് ആയി താഴേക്ക് ഇറങ്ങി വന്ന് ജഡ്ജി. ഇന്ത്യയിൽ ഇപ്പോളും ഇങ്ങനെയുള്ള ജഡ്‌ജിമാർ ഉള്ളതിന് ഞാൻ അഭിമാനിക്കുന്നു. മുൻ ജഡ്ജി മാർക്കണ്ഡേയ താൻ തന്റെ ഫേസ്ബുക്കിൽ പങ്ക് വെച്ച ചിത്രവും കുറിപ്പും രാജ്യമെങ്ങും ചർച്ച ആവുകയാണ്. തെളിഗാനയിലെ ഭോപ്പാൽ പള്ളി ജില്ലാ കോടതിയിൽ നടന്ന സംഭവം ആണ് അദ്ദേഹം പങ്ക് വെച്ചത്. കോടതികളുടെ പടി കയറാൻ വയ്യാതെയിരുന്ന വൃദ്ധയുടെ അടുത്തെക്ക് അവരുമായി ബന്ധപെട്ട ഫയൽകളുമായി ജഡ്ജി ഇറങ്ങി വരുകയും ആണ് പടി കെട്ടിൽ ഇരുന്ന് അവർക്ക് നീതി നൽകുകയും ചെയ്തു.
മുടങ്ങി പോയ പെൻഷൻ ലഭിക്കുന്നതിന്ന് വേണ്ടി ഉള്ളത് പോരാട്ടത്തിന് ആണ് വൃദ്ധ ജില്ലാ കോടതിയിലെ എത്തിയത്. പ്രായത്തിന്റെ ബുധിമുട്ട് കാരണം കോടതിയുടെ പടി കെട്ടിൽ കയറാൻ ആവാതെ അവിടെ ഇരികുകയായിരുന്നു അവർ. കോടതിയിലെ ക്ലാർക്ക് പറഞ്ഞ് ആണ് ജഡ്‌ജി ഈ വിവരം അറിഞ്ഞത്. എന്നാൽ അങ്ങോട്ട് പോകാം എന്ന് ജഡ്‌ജി തീരുമാനിക്കുകയായിരുന്നു.പ്രധാന പെട്ട ഫയൽകൾ എടുത്ത് കോടതിക്ക് മുന്നിൽ പടികളിൽ എത്തി. വൃദ്ധയായ സ്ത്രീയുടെ പ്രശനങ്ങൾ കേൾക്കുകയും കേസിൽ പരിഹാരം വിധിക്കുകയും ചെയ്തു. രണ്ട് വർഷം പരിഹാരം ഇല്ലാതെ ആയ കേസ് ആയിരുന്നു ഇങ്ങനെ തീർപ്പ് ആയത്.