ഏവരെയും കണ്ണീരിലാഴ്ത്തി വിസ്മയ പോയിട്ട് ഒരു മാസം, സഹോദരൻ വിജിത് കുറിച്ചത്.മലയാളികളെ ഒന്നാകെ ഞെട്ടിച്ച സംഭവം ആയിരുന്നു കൊല്ലം നിലമേൽ ഉള്ള വിസ്മയയുടെ മ,ര,ണം.വിസ്മയ സ്വയം മ,രി,ച്ചത് ആണോ അതോ ഭർത്താവ് കിരൺ കൊ,ല,പ്പെ,ടുത്തിയത് ആണോ എന്ന് ഇത് വരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.വിസ്മയുടെ ഭർത്താവ് കൂടി ആയ പ്രതി കിരൺ ഇപ്പോൾ റിമാൻഡിൽ ആണ്.ഗാ,ർ,ഹിക പീ,ഡ,നം ആ,ത്മ,ഹ,ത്യ പ്രേരണ കുറ്റം എന്നി വകുപ്പ് മാത്രമാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്റ്റർ കൂടി ആയ കിരണിനു മേൽ ചുമത്തിയത്.
ഇപ്പോൾ ഇതാ വിസ്മയയുടെ സഹോദരൻ ഫെയ്‌സ്ബുക്കിൽ പങ്കു വെച്ച കുറിപ്പാണു സാമൂഹ്യ മാധ്യമങ്ങളിൽ നൊബരമാകുന്നത്.വിജിതു പങ്കു വെച്ച കുറിപ്പ് ഇങ്ങനെ.മാളൂട്ടി, നിൻ്റെ ഓരോ ഫോട്ടോയും എനിക്ക് ഒരായിരം ഓർമ്മകളാണ്. നിനക്ക് ഒരുപാട് ഇഷ്ടപ്പെട്ട എത്രയെത്ര ഫോട്ടോകൾ ഞാൻ ഈ ഫോണിൽ എടുത്തു. പക്ഷേ ഫോട്ടോയിലേക്ക് നെഞ്ച് പൊട്ടുന്ന വേദനയോടെയല്ലാതെ നോക്കാൻ പറ്റുന്നില്ലെടീ. എൻ്റെ ഫോണിൽ എടുത്ത നിൻ്റെ അവസാനത്തെ ഫോട്ടോയാണിത്. അതും നീ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച നമ്മുടെ അച്ഛനോടൊപ്പം. നീതിദേവത നിനക്കായി കണ്ണു തുറക്കട്ടെ. എന്നു പറഞ്ഞാണ് വിജിത്ത് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമൻറുകളുമായെത്തുന്നത്. ദൈവത്തിൻ്റെ കോടതിയിൽ നിന്നും ഒരിക്കലും പ്രതിക്ക് രക്ഷപ്പെടാനാവില്ലെന്നും കമൻറുകൾ എത്തുന്നു.