4 വയസുകാരൻ ശ്രീഹരിയുടെ കൈയും പിടിച്ചു 80 കഴിഞ്ഞ അപ്പൂപ്പൻ അങ്കണവാടിയിൽ എത്തിയപ്പോൾ അപ്പൂപ്പൻ കണ്ടത് വീടിന്റെ ഉള്ളിൽ ചെറിയ റൂമിൽ കഴിയുന്ന കുട്ടികളെ ആണ്. ഹൈ ടെക് പ്ലേ സ്കൂളുകൾ ഉള്ള ഈ നാട്ടിൽ അങ്കണവാടി ഇങ്ങനെ മതിയോ. അപ്പൂപ്പൻ നേരെ ബാങ്കിൽ പോയി ലോൺ എടുത്തു. ബാക്കി കൈയിൽ ഉള്ളതും കൂട്ടി 3 സെന്റ് സ്ഥലം വാങ്ങി കോര്പറേഷന് കൊടുത്തു.താ പിടിച്ചോ സ്ഥലം. പണിതോലു ഒരു അങ്കണവാടി.ഒന്നും രണ്ടും അല്ല 15 ലക്ഷം വില വരുന്ന സ്ഥലം. നാട്ടിൽ ഒരു കുട്ടികളും മറക്കാൻ പാടാത്ത ഈ സമാനം അപ്പൂപ്പൻ നൽകി.
തൃശ്ശൂർ കൈരളി നഗറിലെ അങ്കണവാടി ആണ് ചെറിയ റൂമിൽ പ്രവർത്തിച്ചിരുന്നത്.കെട്ടിടം പണിയാൻ കോര്പറേഷന് പ്ലാൻ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു. ഭൂമി ഇല്ലെന്നു ആയിരുന്നു തടസം. സ്ഥലം കോര്പറേഷന് രജിസ്റ്റർ ചെയ്തു നൽകി ആധാരം കൗൺസിലർ സുബി ബാബു രാഹുൽ എം കൈമാറി. മുമ്പ് തൃശൂർ വാളയാർ റൂട്ടിൽ ബസ് ലോറിയും ഓടിച്ചിരുന്ന ആൾ ആയിരുന്നു രാഹുൽ എം. സ്വന്തമായി വാഹനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കൊച്ചുമക്കളോടപ്പം അടിച്ചു പൊളിച്ചു ജീവിക്കുകയാണ്.അപ്പോൾ അവർക്കും എന്തെങ്കിലും കൊടുക്കണ്ടേ. രാഹുൽ എം അപ്പൂപ്പന് ഒരു ചെറിയ സന്തോഷം കൂടി ഉണ്ട് സ്വന്തം വീടിനു അടുത്താണ് അങ്കണവാടി വേണ്ടി വാങ്ങിച്ച സ്ഥലം. സ്വന്തം വീട്ടിൽ നിന്ന് കൊച്ചുമകൻ ഓടി കളിക്കുന്നത് കാണാമല്ലോ.