കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നാടൻ ഷാനവാസ്. മിനിസ്‌ക്രീനിലെ ഒരു സൂപ്പർ സ്റ്റാർ ആണെന്ന് പറയാം. സിനിമകളിലും നടൻ അഭിനയച്ചിരുന്നു. നടന്റെ ഓരോ വിശേഷങ്ങളും വളരെ പെട്ടന്നാണ് വൈറലായി മാറുന്നത്. മിനിസ്‌ക്രീനിലെ സീത എന്ന ജനപ്രിയ പരമ്പരയിലെ ഇന്ദ്രൻ എന്ന കഥാപാത്രവും, കുങ്കുമപ്പൂവിലെ രുദ്രനും ആണ് ഷാനവാസിനെ കൂടുതൽ ജനപ്രിയ താരമാക്കി മാറ്റിയത്. അതിൽ നടി സ്വാസികയും ഷാനവാസും മനോഹരമായ ജോഡികൾ ആയിരുന്നു, ഇവരുടെ പ്രണയ നിമിഷങ്ങൾ ഇപ്പോഴും ഹിറ്റാണ്. സീ കേരളത്തിൽ മിസിസ്സ് ഹിറ്റ്ലർ എന്ന സീരിയലിൽ ഇപ്പോൾ വളരെ ശക്തമായ കഥാപാത്രം ചെയ്തുവരികയാണ് നടൻ..എന്നാൽ ഇന്ന് ഈ കാണുന്ന രീതിയിൽ എത്താൻ താൻ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിരുന്നു എന്നും ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടനുഭവിച്ച താൻ സീരിയലിൽ ശ്രദ്ധിക്കപെട്ടു തുടങ്ങിയതോടെയാണ് ആ ദുരിതങ്ങൾക്ക് കുറച്ചെങ്കിലും കുറവ് ഉണ്ടായതെന്നും ഷാനവാസ് പറയുന്നു.
എന്റെ ഉമ്മയും ഭാര്യയും മക്കളും അടങ്ങുന്നതാണ് തനറെ കൊച്ചു കുടുംബം. ചെറുപ്പം മുതൽ അത്ര നല്ല ചുറ്റുപാടായിരുന്നില്ല തനിക്ക് അതുകൊണ്ടുതന്നെ പത്താംക്ലാസ്സ് കഴിഞ്ഞതു മുതൽ കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വരുമാനമാർഗം തെണ്ടേണ്ട അവസ്ഥ ആയിരുന്നു തനിക്ക്. അതുകൊണ്ടുതന്നെ അന്ന് മുതൽ പലവിധ ജോലികളും താൻ മാറി മാറി
പരീക്ഷിച്ചിരുന്നു.കൂലിപ്പണി, പെയിന്റിങ്, കെട്ടിടംപണി എല്ലാം ജോലിക്കും താൻ പോയിരുന്നു കൂടാതെ ആ സമയത്ത് ഓട്ടോറിക്ഷ ഓടിക്കലും ഉണ്ടായിരുന്നു. ഈ പ്രാരാബ്ധങ്ങൾക്കിടയിലും താൻ തനറെ ഡിഗ്രി പഠനം പൂർത്തിയാക്കിയിരുന്നു.
ആ സമയത്തും തന്റെ ഉള്ളിൽ അഭിനയ മോഹവും ചെറിയ രീതിയിൽ കലാവാസനയും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇടയ്ക്ക് തപാൽ മാർഗം വഴി അഭിനയം പഠിക്കാൻ പോയി അവിടെയും പറ്റിക്കപെടേണ്ടി വന്നിരുന്നു എന്നും നടൻ പറയുന്നു. എന്റെ ഉമ്മ ഒരുപാട് വിഷമിച്ച ഒരാളാണ്. ഉമ്മയുടെ പേരിൽ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വെച്ച് അതിൽ ഉമ്മയെ താമസിപ്പിക്കണം എന്നത് ഏറെ ആഗ്രഹമുള്ള ഒരു കാര്യമായിരുന്നു. അതിപ്പോൾ നടന്നു..
പിന്നീടാണ് തനിക്ക് ചെറിയ വേഷങ്ങളിൽ നിന്നും കുങ്കുമപ്പൂവിലെ രുദ്രൻ എന്ന കഥാപത്രം ജീവിതത്തിൽ ഒരു വഴിത്തിരിവാകുകയായിരുന്നു. ഇപ്പോൾ താൻ കോടീശ്വരൻ ആണാണെല്ല പറയുന്നത്, പഴയ കഷ്ടപ്പാടുകൾക്ക് ചെറിയ ഒരു കുറവ് അത്രമാത്രം.
ഇപ്പോൾ മിനിസ്‌ക്രീനിൽ ഹിറ്റായി കൊണ്ടിരിക്കുന്ന ഷാനുവിന്റെ പുതിയ സീരിയൽ ഹിറ്റ്ലറിനെ നടന്റെ ജിക്കെ എന്ന കഥാപത്രത്തെ കളിയാക്കികൊണ്ട് ട്രോളുകൾ വന്നിരുന്നു. എന്നാൽ അതൊക്കെ ഒരു നടൻ എന്ന രീതിയിൽ നമുക്ക് ഉപകാരപ്പെടും, അപ്പോഴല്ലേ ശ്രദ്ധിക്കപ്പെടുക, അങ്ങനെ എങ്കിലും ആളുകള്‍ അത് കാണട്ടേ എന്നാണ് നടൻ ഇതിനോട് പ്രതികരിച്ചിരുന്നത്.