സുന്ദരി, നാട്ടുകാരുടെയും ഏവരുടെയും പ്രിയപ്പെട്ടവൾ, എന്നാൽ ഈ 35 കാരി ചെയ്തത് കണ്ടോ?

മതിയായ യോഗ്യത ഇല്ലാതെ വ്യാജ അഭിഭാക്ഷക കോടതിയിൽ പ്രാക്ടീസ് ചെയ്തത് രണ്ടര വര്ഷം.ഇതിനു ഇടയിൽ നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.ഒടുവിൽ പിടിയിൽ ആകും എന്ന് ഉറപ്പ് ആയപ്പോൾ അഭിഭാക്ഷക മുങ്ങി.കോൺഗ്രസ് അനുകൂല അഭിഭാക്ഷക സംഘടനാ ആയ ലോയസ് കോൺഗ്രസ് സജീവ പ്രവർത്തക ആയ ആലപ്പുഴ രാമങ്കര സ്വാദേശിനി സസി സേവ്യർ ആണ് ഒളിവിൽ പോയത്.ഇവർക്ക് എതിരെ ആൾമാറാട്ടം വഞ്ചന തുടങ്ങിയ വകുപ്പുകളിൽ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ബാർ അസോസിയേഷൻ സെകട്ടറി ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ പരാതി നൽകി.പരാതീയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.സസി സേവ്യർ തട്ടിപ്പ് നടത്തിയത് മറ്റൊരു അഭിഭാക്ഷകയുടെ നബ്ബർ ഉപയോഗിച്ച് കൊണ്ട് ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ആദ്യം ആലപ്പുഴയിൽ ട്രയിനി ആയി എത്തി ഒരു മാസ ശേഷം സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു.നിയമ പഠനം നടത്തിയ ഇവർ പരീക്ഷ ജയിക്കാതെ അഭിഭാക്ഷക പ്രവർത്തിക്കുകയായിരുന്നു.സസി സേവ്യർ നിയമ പഠനത്തിൽ വിജയിച്ചില്ല എന്ന് ചൂണ്ടി കാണിച്ചു കൊണ്ട് കുറച്ചു ദിവസം മുൻപ് ആലപ്പുഴ ബാർ അസോസിയേഷനിൽ ഊമക്കത് ലഭിച്ചിരുന്നു തുടർന്ന് ബാർ അസോസിയേഷൻ ഇവരോട് വിശദീകരണം ചോദിച്ചു.ഇവർ നൽകിയ നമ്പറിൽ ഇങ്ങനെ ഒരു പെരുകാരി ബാർ കൗൺസിലിൽ രെജിസ്റ്റർ ചെയ്തിട്ടില്ല എന്ന് ബോധ്യം ആയതിനെ തുടർന്ന് കൊണ്ട് നോട്ടിസ് നൽകുക ആയിരുന്നു.ഇതിനിടയിലാണ് ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ എക്സികുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചു കൊണ്ട് സസി സേവ്യർ വന് ഭൂരിപക്ഷത്തിൽ വിജയിക്കുന്നത്.എക്സികുട്ടീവ് അംഗം എന്ന നിലയിൽ ആറു മാസത്തോളം ലൈബററി ചുമതലയും വഹിച്ചു.ബാംഗ്ലൂരിലാണ് സസി സേവ്യർ പഠിച്ചത് കൂടെ പഠിച്ചവർ വിവരം അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത് എന്നാണ് അറിയുന്നത്.ആലപ്പുഴയിലെ മിക്ക കോടതിയിലും ഇവർ പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *