ഹനാന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ പലരും എന്ന് പറഞ്ഞ അയച്ച ചെക്ക് മടങ്ങി!!!

ഉള്ളുനിറയെ സങ്കടം നിറച്ച് പുറമെ നിറ പുഞ്ചിരിയുമായി സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കാനെത്തിയ ഹനാൻ എന്ന പെൺകുട്ടിയെ മലയാളികൾ മറന്നിട്ടുണ്ടാകില്ല . കുടുംബത്തിന്റെ ബുദ്ധിമുട്ടുകളെയും പ്രാരാബ്ധങ്ങളെയും എല്ലാം സ്വന്തം തോളിലേറ്റിയ ഹനാനെ സോഷ്യൽ ലോകവും മലയാളികളും ഒന്നടങ്കം ഏറ്റെടുത്തിരുന്നു . സ്കൂൾ യൂണിഫോമിൽ പാലാരിവട്ടം തമ്മനം ജങ്ഷനിൽ മീൻ വിൽക്കാനെത്തിയ ഹനാന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് ഹനാന് പിന്തുണയുമായി രംഗത്ത് എത്തിയത് . മലയാളികൾ സ്വന്തം മകളെ പോലെ ഏറ്റെടുത്ത ഹനാനെ സഹായിക്കാൻ നിരവധി ആളുകൾ രംഗത്ത് എത്തിയെങ്കിലും ഒറ്റ രാത്രികൊണ്ട് എല്ലാം വളരെ പെട്ടന്ന് തല കീഴായി മറിയുകയായിരുന്നു .

.പബ്ലിസിറ്റി സ്റ്റണ്ട് എന്നൊക്കെ പറഞ്ഞുള്ള വ്യാജ വാർത്തകൾ നിരവധി പുറത്തുവന്നതോടെ വാനോളം ഉയർത്തിയ കൈകൾ തന്നെ പിന്നീട് കല്ലെറിയുന്ന അവസ്ഥയാണ് ഏവരും കണ്ടത്. സോഷ്യൽ മീഡിയയിൽ ഹനാനെതിരെ വ്യാജ പ്രചാരണങ്ങൾ എത്തിയതോടെ നിരവധി സൈബർ അറ്റാക്കുകളും , വി,മർശനങ്ങളും താരം നേരിടേണ്ടതായി വന്നു .

സോഷ്യൽ മീഡിയ ഏറെ വൈറലാക്കുകയും വി,മർശിക്കുകയും ചെയ്ത ഹനാനെ പിന്നീട് അധികമാരും കണ്ടില്ല എന്നതാണ് സത്യം . തന്റെ ജീവിത പ്രശ്നങ്ങളെ എല്ലാം തരണം ചെയ്ത് ജീവിത വിജയം പൊരുതി നേടാൻ തന്നെയായിരുന്നു ഹനാന്റെ തീരുമാനം എങ്കിലും , ഒന്നിന് പിന്നാലെ മറ്റൊന്നായി പ്രതിസന്ധികൾ ഹനാന്റെ ജീവിതത്തിലേക്ക് കടന്നു വരുകയായിരുന്നു .

ഇടക്ക് വെച്ച് ഹനാന് വാഹനാപകടം സംഭവിക്കുകയും ഏറെ നാൾ ചികിത്സയിലുമായിരുന്നു . നട്ടെല്ലിനായിരുന്നു പരിക്ക് പറ്റിയത് പരിക്ക് പറ്റിയതിനെത്തുടർന്നു പഠനത്തിന്റെ ഒരു വർഷം ഹനാന് നഷ്ടമായിരുന്നു . കെമിസ്ട്രി ബിരുദത്തിന് ശേഷം താരമിപ്പോൾ ബി എ മ്യൂസിക് ന് ചേർന്നിരിക്കുകയാണ്.സംഗീതം ഒരു പാഷൻ ആണെന്നും താരം പറയുന്നു . മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. അപ്രതീക്ഷിതമായൊരു ദിവസമാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്.

യൂണിഫോമിൽ കുടുംബം പുലർത്താനായി മത്സ്യ കച്ചവടത്തിലേക്ക് കടന്നുവന്ന കുട്ടിയെ കേരളവും സംസ്ഥാനവും ഏറ്റെടുത്തിട്ട് ഒരു വർഷത്തിലേറെയായി. അതിനുശേഷം ഉണ്ടായ ഒരു അ,പ,കടത്തിൽ നട്ടെല്ലു തകർന്ന് കിടപ്പിലായ ഹനാന്റെ ചികിത്സാചെലവുകളും സർക്കാർ ഏറ്റെടുത്തിരുന്നു. പിന്നീട് അവൾ എവിടെ എന്നോ ജീവിതത്തിലെ മറ്റു വിശേഷങ്ങളെ കുറിച്ചോ അധികമാർക്കും,

അറിവില്ല. ഹനാന്റെ ജീവിതം ഇപ്പോൾ എങ്ങനെ പോകുന്നു, അവളുടെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിച്ചോ എന്ന് നമുക്ക് നോക്കാം. ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത്. നടക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ താഴെനിന്നും കുനിഞ്ഞു എന്തെങ്കിലും എടുക്കാൻ ശ്രമിച്ചാൽ അപ്പോൾ തന്നെ നടുവിന് വേദന വരും. ഒരു വിരലിനേക്കാൾ വലുപ്പമുള്ള രണ്ട് ഇരുമ്പു റോഡുകൾ നട്ടെല്ലിനു ഇരുവശങ്ങളിലുമായി പിടിപ്പിച്ചിട്ടുണ്ട്. തളർന്നുകിടന്ന ദിവസങ്ങളിൽ അനുഭവിച്ച വേദന വളരെ വലുതാണ്. ശരീരത്തിന് മാത്രമായിരുന്നു ആ വേദന, ഒരിക്കലും ആ വേദനയിൽ മനസ്സിനെ തളർത്തികളയാൻ ഞാൻ തയ്യാറായിട്ടില്ല. ഒരു മാസമാണ് ആശുപത്രി കിടക്കയിൽ കഴിഞ്ഞത്.

അച്ഛനും അമ്മയും സഹായത്തിനു വന്നെങ്കിലും, അമ്മയുടെ ആരോഗ്യസ്ഥിതിയും ഉപ്പയുടെ മൂക്ക് പൊടി ദുശീലവും കാരണം ഇരുവരെയും പറഞ്ഞു വിടേണ്ടി വന്നു. ഉപ്പ മൂക്കിൽപൊടി വലിക്കുമ്പോൾ എനിയ്ക്ക് തുമ്മാൻ വരും ആ തുമ്മൽ എന്റെ നടുവിനെയും ബാധിക്കും അങ്ങനെയാണ് ഞാൻ ഒറ്റയ്ക്ക് ആകുന്നത്. തിരിച്ച്‌ ഫ്ളാറ്റിൽ എത്തിയപ്പോൾ ആരും നോക്കാൻ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റിയുടെ സഹായത്തോടെയാണ് മൂന്നുനേരം ഭക്ഷണം കഴിച്ചത്. ഹൗസ് കീപ്പിങ്ങിനു വരുന്ന ചേച്ചിയുടെ സഹായത്തോടെയാണ് എന്റെ ദേഹം വൃത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *