പ്രശസ്ത ട്രാൻസ്ജെൻ്റർ യുവതിയായ അനന്യ കുമാരി അലക്സിനെ മ,രി,ച്ച നി,ലയിൽ കണ്ടെത്തി. 28 വയസ്സായിരുന്നു അനന്യയ്ക്ക്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻ്റർ റേഡിയോ ജോക്കിയും അവതാരകയുമായ അനന്യ കഴിഞ്ഞ നിമയസഭാ തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു അനന്യ. ഇടപ്പള്ളി ട്രോൾ ജംഗ്ഷന് സമീപത്തെ ഫ്ലാറ്റിൽ തൂ,ങ്ങി മ,രി,ച്ച നിലയിലാണ് അനന്യയെ കണ്ടെത്തിയത്. മൃ,ത,ദേ,ഹം പോ,സ്റ്റ്മോ,ർ,ട്ട,ത്തിനായി എറണാകുളം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രി മോ,ർ,ച്ച,റിയിലേക്ക് മാറ്റി.കൊല്ലം പെരുമൺ സ്വദേശിയാണ് അനന്യ.കഴിഞ്ഞ വർഷമാണ് അനന്യ ലിം,ഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ അതിൽ പാളിച്ച പറ്റിയതായി അനന്യ അഞ്ച് ദിവസം മുൻപ് പരാതി ഉന്നയിച്ചിരുന്നു. റെനേ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ഇടയിൽ പറ്റിയ പിഴവ്മൂലം താൻ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്നും അനന്യ പറഞ്ഞു.
വിജയകരമായി നടക്കേണ്ട ലിം,ഗ,മാറ്റ ശസ്ത്രക്രിയയായിരുന്നു അനന്യയുടേത്. എന്നാൽ പിഴവ് പറ്റി. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് ഡോക്ടർ അർജ്ജുൻ അശോകൻ എന്ന സർജനും സമ്മതിച്ചിരുന്നുവെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. എട്ടു മുതൽ പന്ത്രണ്ട് വരെ സാനിറ്ററി നാപ്കിൻ മാറ്റണം. അതിന് പോലും പൈസയില്ല. ഞാൻ ഇന്ന് ബോൾഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളതുകൊണ്ടാണ്. പണത്തിന് വേണ്ടി എന്തിനാണ് ഒരു ഗതിയും പരഗതിയും ഇല്ലാത്തവരെ ഇങ്ങനെ ദ്രോ,ഹി,ക്കുന്നതെന്ന ചോദ്യമാണ് അവർ ഉയർത്തിയത്.ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വർഷവും, ഒരു മാസവും പിന്നിടുമ്പോഴും ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നിൽക്കാനോ, ഉറക്കെ തുമ്മാ നോ പൊ,ട്ടി,ക്കരയാനോ കഴിയുന്നില്ല. എനിക്ക് മെഡിക്കൽ നെഗ്ലിജൻസാണ് ഉണ്ടായത്.സമാനമായി ശസ്ത്രക്രിയയിൽ പരാജയപ്പെട്ട് ഗുരുതര പ്രശ്നം നേരിടുന്ന മറ്റു പലരുമുണ്ട്.’ഇതായിരുന്നു അനന്യയുടെ വെളിപ്പെടുത്തൽ.
ഈ വാക്കുകൾ പറഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ അനന്യയുടെ തൂ,ങ്ങി മ,ര,ണ,വും. ഇതിലുളള മാനസിക വിഷമം മൂലം ആ,ത്മ,ഹ,ത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. അതേ സമയം ജീവിതത്തിൽ നേരിട്ട കൊടിയ അനീതിയുടെ കഥ തുറന്ന് പറഞ്ഞതിനു പിന്നാലെയുള്ള അനന്യയുടെ മ,ര,ണ,ത്തിൽ ദു,രൂ,ഹത ആരോപിക്കുകയാണ് സുഹൃത്തുക്കൾ.