വിവാഹമോചനം തരില്ല, ദീലിപിനേയും മഞ്ജുവിനേയും പോലെ ആകാന്‍; പൊരുതി നേടിയ ഡിവോഴ്‌സെന്ന് സാധിക

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മിക്കപ്പോഴും സൈബര്‍ അറ്റാക്കിനും ഇരയാകാറുള്ള താരം തന്റെ പോസ്റ്റിനു വരുന്ന അ,ശ്ലീല കമന്റുകള്‍ക്ക് തക്കതായ മറുപടിയും നല്‍കാറുണ്ട്. മാത്രമല്ല, സൈബര്‍ അറ്റാക്കിനെതിരെയും സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു ചൂഷണങ്ങള്‍ക്ക് എതിരെയും എപ്പോഴും ശബ്ദമുയര്‍ത്തുന്ന സിനിമ – ടെലിവിഷന്‍ താരം കൂടിയാണ് സാധിക. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ എടുത്ത ഒരു മികച്ച തീരുമാനത്തെകുറിച്ച് സംസാരിക്കുകയാണ് നടി.

തന്റേത് പൊരുതി നേടിയ ഡിവോഴ്‌സ് ആണെന്ന് പറയുകയാണ് സാധിക.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തതില്‍ ജോസഫൈന്റെ വിഷയത്തെ കുറിച്ച് സംസാരിക്കവെയാണ് സ്വന്തം ജീവിതത്തില്‍ നടന്ന വിവാഹമോചനത്തെക്കുറിച്ച് സാധിക പറയുന്നത്. മുന്‍പ് നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ വീണ്ടും വൈറല്‍ ആയിരിക്കുകയാണ്. ഞാന്‍ തീരുമാനം എടുക്കാന്‍ വല്ലാതെ ലേറ്റ് ആയി എന്നാണ് പറയുന്നത്. കാരണം വിവാഹത്തിന് മുന്‍പേ തന്നെ എനിക്ക് ഒരു ധാരണ ഉണ്ടായിരുന്നു. എന്നാല്‍, എല്ലാവരും ചിന്തിക്കുന്ന പോലെ രണ്ടുസ്ഥലങ്ങളില്‍ നിന്നതുകൊണ്ടാകാം പ്രശ്‌നങ്ങള്‍ എന്നാണ് തുടക്കത്തില്‍ കരുതിയത്.

തീര്‍ച്ചയായും നൂറു ശതമാനം ആലോചിച്ച് ഞാന്‍ എടുത്ത തീരുമാനം ആയിരുന്നു ആ വിവാഹം. ആ തീരുമാനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എന്റെ തലയില്‍ തന്നെ ആയിരുന്നു. മറ്റാരെയും എനിക്ക് അക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. ആ ഒരു വര്‍ഷം ആ വ്യക്തി എന്തായിരുന്നോ, ആ വ്യക്തി ആയിരുന്നില്ല ഒരുമിച്ചു കഴിഞ്ഞപ്പോള്‍. ഒരു പേപ്പറിലേക്ക് സൈന്‍ ചെയ്യുമ്പോളേക്കും ആ വ്യക്തി മൊത്തമായി അങ്ങു മാറുകയാണ്. പിന്നെ അവിടെ ഒരുപാട് റൂള്‍സും കാര്യങ്ങളും വന്നു.

വിവാഹം കഴിയുമ്പോള്‍ മാറും എന്നാണ് ആദ്യം കരുതിയിരുന്നത്. കാരണം എന്റെ മാത്രം തീരുമാനം ആയിരുന്നു എന്റെ വിവാഹം. എന്റെ ഒരു സുഹൃത്തുവഴി വന്ന ബന്ധമായിരുന്നു അത്. വീട്ടില്‍ സംസാരിച്ചപ്പോള്‍ വീട്ടുകാര്‍ ഓക്കേ ആണെന്നു പറഞ്ഞു. പിന്നീട് ഞങ്ങള്‍ ഒരു വര്‍ഷം സംസാരിച്ചു. അങ്ങനെ ഞങ്ങള്‍ പരസ്പരം ഓക്കേ ആണെന്ന് ബോധ്യമായപ്പോള്‍ വീട്ടില്‍ പറഞ്ഞു ഞാന്‍ ഓക്കേ ആണ് ഈ ബന്ധം മതിയെന്ന്.

Leave a Reply

Your email address will not be published. Required fields are marked *