എന്തൊരു വകതിരിവുള്ള ആന..!! ഈ ആനയ്ക്ക് പാപ്പാനോടുള്ള സ്നേഹം കണ്ടോ?മലയാളികളുടെ ആനകമ്പം പേരുകേട്ടതാണ്. കേരളത്തിലെ ഉത്സവങ്ങള്‍ക്ക് ആന കൂടിയെ തീരു. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ക്ക് വരെ ആന പ്രിയപ്പെട്ടതാണ്. ആനയോളം വരുന്ന ആനക്കാര്യങ്ങളാണ് നാട്ടിലെ ആനപ്രേമികളുടെ സ്ഥിരം സംസാരവിഷയങ്ങള്‍. തലയെടുപ്പുള്ള കൊമ്പന്റെ കഥകള്‍, പൂരത്തിത്തിലെ തലപൊക്ക മത്സരം, തുടങ്ങി ഒട്ടനവധി ആനക്കഥകള്‍. ആനയും പാപ്പാനും തമ്മിലുള്ള സ്ഹേനബന്ധത്തിന്റെ കഥകളും ഈ രീതിയില്‍ പാട്ടാണ്.ഇപ്പോൾ ഇതാ ഒരു ആനയുടെയും പാപ്പാന്റെയും സ്നേഹം വിളിച്ചോതുന്ന ഓട് ചിത്രമാണ് സോഷ്യൽ മീഡിയ വഴി ഹൃദയം കീഴടക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട മലയാള പുഴ രാജൻ എന്ന ആനയുടെയും പാപ്പാൻ മണികണ്ഠന്റെയും സ്നേഹം ബന്ധം വിളിച്ചോതുന്ന ഒരു അപൂർവ ചിത്രമാണ് വൈറൽ ആകുന്നത്.ഫെയ്സ്ബുക്കിലെ ആന പ്രേമി ഗ്രൂപ്പിൽ നിറഞ്ഞു നിൽക്കുന്ന മലയാള പുഴ രാജൻെറയും പാപ്പാൻ ആയ മണികണ്ഠൻ തമ്മിൽ ഉള്ള സ്നേഹത്തിന്റെ നേർചിത്രമാണ്.രാജനെ തളച്ചിട്ട ശേഷം അൽപ നേരം മയങ്ങുകയാണ് മണികണ്ഠൻ.പ്രിയപ്പെട്ട പാപ്പാൻ ഉറങ്ങുബോൾ ഏറെ നേരം വാത്സല്യത്തോടെ തന്നെ രാജൻ കാവൽ നിൽക്കുന്നതും ചിത്രത്തിൽ കാണാം.അൽപ സമയം കഴിയുബോൾ മണികണ്ഠനു നല്ല ഉറക്കം വരുന്നു.എന്നാൽ പിന്നെ പാപ്പാൻ ചേട്ടന്റെ കൂടെ കിടന്നേക്കാം എന്നായി രാജൻ.തുടർന്ന് പാപ്പാൻ ഉറങ്ങുന്നതിന്റെ അടുത്ത് ഒരു തുള്ളി കരിയില പോലും അനങ്ങാത്ത വിധം അതീവ ശ്രദ്ധാലുവായി രാജൻ കിടന്നു.