എങ്ങു നിന്നോ വന്നു നാടിന്റെ കാവലാളായ റാണി എന്ന നായയാണ് നെടുംകുന്നതേ ഇപ്പോഴത്തെ താരം. അവസരോചിതമായ ഇടപെടലിലൂടെ കുട്ടികളടക്കം നാല് പേരുടെ ജീവനുകളാണ് ഈ നായ രക്ഷിച്ചത്. ഇതോടെ വെറും തെരുവ് നായയായി എത്തിയ റാണി നെടുംകുന്നം പഞ്ചായത്തിലെ തൊട്ടിക്കൽ പ്രദേശത്തെ ഓമനയായിരിക്കുകയാണ്. റാണിയുടെ കരുതലിൽ തൊട്ടിക്കൽ ചരുവിൽ വീട്ടിൽ മേരികുട്ടിയും മകൾ പ്രിയയും കൊച്ചുമക്കളായ വേദയും ഹൃദ്യയുമാണ് രക്ഷപെട്ടത്.തോറ്റിക്കൽ യുവധാര ക്ലബിന് സമീപം പെട്ടിക്കട നടത്തുകയാണ് മേരിക്കുട്ടി. രണ്ടു മാസം മുൻപാണ് നായയെ നാട്ടിൽ കണ്ടു തുടങ്ങിയത്.
മേരികുട്ടിയുടെ കടയുടെ സമീപത്താണ് കിടക്കുന്നത്.റാണി എന്ന പേരുമിട്ടു. മേരിക്കുട്ടി കട അടച്ചു പോകുമ്പോൾ റാണിയും കൂടെ പോകും. രാവിലെ തിരികെ ഇവർക്കൊപ്പം വരുന്നതുമാണ് റാണിയുടെ ശീലം. വൈകുനേരം ഉണ്ടായ കാറ്റിലും മഴയിലും തേക്കിൻ കമ്പ് ഓടിച്ചു വീണു വൈദുത ലൈൻ പൊട്ടി റോഡിലേക്കു വീണു. വീഡിയോ കണ്ടു നോക്കൂ.കനത്ത മഴയിൽ കമ്പി റോഡിൽ പൊട്ടി വീണത് ആരും അറിഞ്ഞിരുന്നില്ല. ഇതൊന്നുമറിയാതെ മേരികുട്ടിക്കും കുടുംബവും കടയും അടച്ചു വീട്ടിലേക് പോകുകയായിരുന്നു. എന്നാൽ സംഭവ സ്ഥലത്തു എത്തുന്നതിനു മുൻപ് മുൻപിൽ നടന്ന നായ ഉച്ചത്തിൽ കുരയ്ക്കുകയും മേരികുട്ടിയെയും കുടുംബത്തെയും മുന്നിലേക്ക് നടക്കുവാൻ അനുവദിക്കുകയും ചെയ്തില്ല. സംശയം തോന്നിയ മേരിക്കുട്ടി മെഴുകുതിരി കത്തിച്ചു നോക്കിയപ്പോഴാണ് മുന്നിൽ ലൈൻ പൊട്ടികിടക്കുന്നത് കണ്ടത്. തുടർന്ന് കെ എസ് ഇ ബി യിൽ വിവരം അറിയിക്കുകയും ലൈൻ ഓഫ് ആക്കുകയുമായിരുന്നു, കൂടുതൽ അറിയുവാൻ വീഡിയോ കാണുക.