ഭീമ ഉടമയുടെ വീട്ടിലെ മോഷണംകണ്ട് അന്തംവിട്ട്‌ പോലീസ്; പറന്നെത്തി കള്ളന്‍; ഒന്നും തകര്‍ക്കാതെ കവ ര്‍ച്ച

ഭീമ ഉടമയുടെ വീട്ടിലെ മോഷണംകണ്ട് അന്തംവിട്ട്‌ പോലീസ്; പറന്നെത്തി കള്ളന്‍; ഒന്നും തകര്‍ക്കാതെ ക വര്‍ച്ച കേരളത്തിൽ മാത്രമല്ല വിദേശത്തു പോലും ഏറെ പ്രശസ്തി ഉള്ള ജ്വല്ലറിയാണ് ഭീമ ഭീമയുടെ സ്വാർണാഭരണ ശാഖകളിൽ കനത്ത സുരക്ഷാ ഏർപ്പെടുത്തിയത് പോലെ ഭീമ ഉടമസ്ഥരുടെ വീട്ടിലും അതീവ സുരക്ഷാ ആണ് ഒരുക്കിയിരിക്കുന്നത് എന്നാൽ വാൻ സുരക്ഷാ സംവിധനം മറികടന്നു കൊണ്ട് ഭീമ മുതലാളി പി ഗോവിന്ദന്റെ വീട്ടിൽ നടന്ന മോഷണമാണ് തലസ്ഥന നഗരിയെ ആകെ ഞെട്ടിച്ചിരിക്കുന്നത് കവടിയാറിലെ അതി സുരക്ഷ മേഖലയിലാണ് ഗോവിന്ദന്റെ വീട് ഗവർണറുടെ വസതി ആയ രാജ് ഭവന് സമീപം ആയതു കൊണ്ട് തന്നെ ഇവിടെ പോലീസ് കണ്ണ് എപ്പോഴും എത്താറുണ്ട്.

വീട്ടിൽ ഇന്ന് പുലർച്ചെ ആണ് മോഷണം നടന്നത് രണ്ടര ലക്ഷം രൂപയുടെ വജ്ര ആഭരണങ്ങളും 60000 രൂപയുമാണ് നഷ്ടം ആയത് എന്നാണ് പ്രാഥമിക വിവരം വൻ സുരക്ഷാ സന്നാഹം മറികടന്നു കൊണ്ടാണ് കവർച്ച നടന്നത് എന്നാണ് പോലീസ് ഉദോഗസ്ഥരെ പോലും അമ്പരപ്പിക്കുന്നത് കാവലിന് കണ്ടാൽ പോലും പേടിച്ചു പോകുന്ന മൂന്ന് നായകൾ ഉയർന്ന മതിലും ഗെയിറ്റും ഇവ എല്ലാം പോരാഞ്ഞിട്ട് സുരക്ഷാ ജീവനക്കാരും വീട്ട് ജോലിക്കാരും ഉൾപ്പെടെ ധാരാളം ജീവനക്കാർ ഉണ്ട് ഈ വീട്ടിൽ .ഇവ എല്ലാം മറികടന്നു കൊണ്ട് എങ്ങനെ ആണ് കവർച്ച നടത്തിയത് എന്നാണ് പോലീസിനെ കുഴക്കുന്ന ചോദ്യം വീടിന്റെ വാതിലോ ജനലോ മോഷ്ടാവ് തകർത്തിട്ടില്ല.ഗോവിന്ദന്റെ മകൾക്ക് വ്യഴാഴ്ച ബാംഗ്ലൂരിലേക്ക് കൊണ്ട് പോകാൻ വേണ്ടി തയാറാക്കി വെച്ചിരുന്ന ബാഗിലെ ബ്രായ്‌സ്‌ലെറ്റും കമ്മലും മോതിരവുമാണ് കളവ് പോയത് സീ സി ടീ വി ദൃശ്യത്തിൽ കള്ളൻ വീട്ടിൽ വരുന്നത് പതിഞ്ഞിട്ടുണ്ട് മുഖം ഉൾപ്പെടെ തന്നെ ഇതിൽ വ്യക്തമാകുന്നുണ്ട് മോഷണം നടത്തിയത് ഒരാൾ എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *