കടപ്പുറത്തുകാരി ജെനി ജെറോം പൈലറ്റായ കഥ..; വിമാന അ,പ,കടവും തളര്‍ത്താത്ത നിശ്ചയദാര്‍ഡ്യം

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ഏറെ വൈറൽ ആയത് ജെനി ജെറോം എന്ന മിടുക്കിയുടെ വാർത്തയാണ്. മലയാളിയായ പ്രായം കുറഞ്ഞ കൊമേർഷ്യൽ വനിതാ പൈലറ്റ് ആണ് പൂവാർ കരികുളത് കൊച്ചുതുറ എന്ന തീരദേശ ഗ്രാമത്തിൽ ജനിച്ച ഈ കടപ്പുറത്തുകാരി. മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ഉൾപ്പടെ നിരവധി പ്രമുഖർ ആണ് ജെനിക്ക് അഭിനന്ദനങൾ അറിയിച്ചു എത്തിയത്. ഇന്നലെയാണ് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എയർ അറേബ്യയിൽ കോ-പൈലറ്റ് ആയി ജെനി വിമാനം പറത്തിയത്. സ്കൂൾ കാലത്തു തന്നെ വിമാനം പറപ്പിക്കണമെന്ന മോഹം ജെനി വീട്ടുകാരോട് പങ്കുവെച്ചിരുന്നു. ആദ്യം വീട്ടുകാർ അത് ഗൗരവത്തിൽ എടുത്തിരുന്നില്ല. പ്ലസ് ടു കഴിഞ്ഞതോടെ സ്വന്തം നിലയിൽ തന്റെ സ്വപനത്തിനു വേണ്ടി പരിശ്രമങ്ങൾ തുടങ്ങി.

പൈലറ്റ് ആകാനുള്ള ആഗ്രഹത്തിൽ നിന്നും പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ജെനി ഉറച്ചു നിന്നതോടെ വീട്ടുകാരും അവൾക്ക് ഉറച്ച പിന്തുണ നൽകി.മകളുടെ വിമാനം പറപ്പിക്കാനുള്ള മോഹത്തിന് ജെറോമും കുടുംബവും കരുതലോടെ കൂട്ടുനിന്നു. അങ്ങിനെ ഷാർജ ഏവിയേഷൻ അക്കാദമിയിൽ സെലക്ഷൻ ലഭിക്കുകയും പഠനം പൂർത്തിയാക്കുകയും ചെയ്തു. പഠനകാലയളവിൽ അപകടമുൾപ്പടെ നിരവധി പ്രതിസന്ധികൾ ജെനിത്തേടിയെത്തിയിരുന്നു. പക്ഷെ അതിനൊന്നും ജനിയുടെ സ്വപ്‌നങ്ങളെ കെടുത്താൻ സാധിച്ചില്ല. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എട്ടാം ക്ലാസിൽ കണ്ട തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ പോവുകയാണ് ജെനി എന്ന 23 കാരി.ജെനിയുടെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകിയതാകട്ടെ അച്ഛൻ ജെറോം തന്നെ.തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്. പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു. ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കുകയാണ് എന്റെ അയൽക്കാരികൂടിയായ ഈ കടപ്പുറത്തുകാരി.

Leave a Reply

Your email address will not be published. Required fields are marked *