കേരള പോലീസ്സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നവരാണ് പോലീസുകാർ. എന്തു പ്രശ്നമുണ്ടായാലും പോലീസിനെ പറ്റിയാലും പലരും ആദ്യം ആലോചിക്കുക. പോലീസ് നമ്മെ രക്ഷിക്കുമെന്ന വിശ്വാസത്താലാണ് അത്. മനുഷ്യർക്ക് മാത്രമല്ല ജീവജാലങ്ങൾക്കും ജന്തുക്കൾക്കും ഒക്കെ ചിലപ്പോൾ പോലീസ് രക്ഷകരാകാറുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ കേരള പോലീസ് പുറത്തുവിട്ടത്. വലയിൽ കുടുങ്ങിയ നായയെ രക്ഷിക്കാനെത്തിയ പോലീസുകാരനും പിന്നീട് നടന്ന ട്വിസ്റ്റുകളും ആണ് വീഡിയോയിൽ ഉള്ളത്.ഞങ്ങളെ ഞെട്ടിച്ച നന്ദിപ്രകടനം എന്ന അടിക്കുറിപ്പോടെയാണ് കേരള പോലീസ് വീഡിയോ പങ്കിട്ടത്.സേവനം ഞങ്ങളുടെ കർത്തവ്യമാണ് അവിടെ ഞങ്ങൾ നന്ദി പ്രതീക്ഷിക്കുന്നില്ലെന്നും വീഡിയോയിൽ പറയുന്നു.
വലയിൽ കുടുങ്ങി നിസ്സഹായനായ നിലയിൽ കാണപ്പെട്ട നായയോട് സംസാരിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥൻ വല മുറിച്ചു നായയെ രക്ഷിക്കുന്നതും പിന്നീട് ആ നായ തൻ്റെ രക്ഷകനെ തേടിയെത്തുന്നതുമാണ് വീഡിയോയിലുള്ളത്. തൻ്റെ രക്ഷകന് കാവലായി ഇപ്പോൾ അവനുണ്ടെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. ഇതു പോലെയൊരു നന്ദി പ്രകടനത്തിൻ്റെ വീഡിയോ കഴിഞ്ഞ വർഷം കൊവിഡ് ലോക് ഡൗൺ സമയത്ത് വൈറലായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന പോലീസ് കാരനും, ഭക്ഷണം കഴിച്ചതിനു ശേഷം തെരുവുനായ പോലീസ് കാരനോട് നന്ദി പ്രകടനം നടത്തുന്നവീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതുപോലെ നായയെ രക്ഷിച്ച പോലീസുകാരൻ്റെ വൈറലായ വീഡിയോ കാണാം.