അടുക്കളയുടെ അരികിൽ നിന്ന് തന്റെ കുഞ്ഞിനെ ഒക്കത്തു ഇരുത്തി മധുരമായാ സ്വരത്തിൽ പാടി സംഗീത പ്രേമികളുടെ മനസ്സിൽ കയറിപ്പറ്റിയ ചന്ദ്രലേഖയെ മലയാളികൾ ഇന്നും മറന്നു കാണില്ല . രാജഹംസം എന്ന എക്കാലത്തെയും ഹിറ്റ് ഗാനം പാടി മലയാളിക്കരയുടെ മനം കവർന്ന ആ വീട്ടമ്മ, പിന്നീട് പിന്നണി ഗായിക വരെ ആയി മാറി. സോഷ്യൽ മീഡിയയിൽ കൂടി അല്ലെങ്കിൽ സോഷ്യൽ മീഡിയ വൈറൽ ആക്കി മാറ്റിയ ഒരാൾ തന്നെ ആയിരുന്നു ചന്ദ്രലേഖ. കഴിവുണ്ടായിട്ടും ആരാലും അറിയാതെ പോകുന്ന ഇത്തരം പ്രതിഭകളെ സോഷ്യൽ മീഡിയ എന്നും ഏറ്റെടുക്കാറുണ്ട്.എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു അനുഗ്രഹീത ഗായികയുടെ സ്വര മാധുരിയിൽ അമ്പരക്കുകയാണ് സോഷ്യൽ മീഡിയ. ഗായികയുടെ പേര് ശാന്താ ബാബു എന്നാണ്. ഇതിനു മുമ്പും ശാന്താ സോഷ്യൽ മീഡിയ വഴി വൈറൽ ആയിട്ടുണ്ട്. പണിയെടുക്കുന്ന സ്ഥലത്തു വെച്ച് ശാന്താ അന്ന് പാടിയ പാട്ടാണ് അന്ന് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നെടുത്ത്.
ഇപ്പോളിതാ മനസ്സ് കീഴടക്കുന്ന മറ്റൊരു പാട്ടായിട്ടാണ് ശാന്താ ബാബു എത്തിരിക്കുന്നത്. പൊന്നിൽ കുളിച്ചു നിന്ന് ചന്ദ്രിക വസന്തം എന്ന അനശ്വര പ്രണയ ഗാനത്തിന്റെ ശാന്താ മനോഹരമായി പാടി പങ്കു വെച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആളുകളാണ് ആ ഗാനം ഏറ്റെടുത്ത്. ശാന്താ ബാബു നേരത്തെ പാടി വൈറൽ ആയി മാറിയ ഗാനമായിരുന്നു ചില്ലുമേടയിൽ ഇരുന്നെന്നേ കല്ലെറിയല്ലേ…’’റേഡിയോ പാടുമ്പോൾ ഒപ്പംപതിയെ മൂളി ശാന്ത ആ വരികൾ എഴുതിയെടുത്തത് വെറുതെ ഒരു രസത്തിനായിരുന്നു. പതിയെ ആ ഇഷ്ടം വളർന്നു. പാടി പാടി പാട്ടുകാരിയായി..അന്ന് സമൂഹ മാധ്യമങ്ങളിൽ ജന ശ്രദ്ധ പിടിച്ചു പറ്റിയ ആലാപനം ആയിരുന്നു അത്.
ആണിക്കമ്പനിയിൽ ദിവസവേതനത്തിനു പണിയെടുക്കുന്ന മലയാറ്റൂർ നീലീശ്വരം സ്വദേശി ശാന്താ ബാബുവിന് ഇപ്പോഴും ഈ നേട്ടമെല്ലാം വിശ്വസിക്കാനായിട്ടില്ല. തന്റെ പാട്ടുകേട്ട് സംഗീത സംവിധായകൻ വിളിക്കുമെന്നും സിനിമയിൽ പാടാൻ അവസരം തരുമെന്നും ശാന്ത അന്ന്ഓ ർത്തതുപോലുമില്ല.സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ശാന്ത റേഡിയോയിൽ വരുന്ന ഗാനങ്ങൾ എഴുതിയെടുത്ത് കാണാതെ പഠിച്ചു പാടുമായിരുന്നു. നാടക ഗാനങ്ങളോടായിരുന്നു ആദ്യം പ്രിയം , ചില്ലുമേടയിൽ നിന്ന് തുടങ്ങുന്ന നാടകഗാനമായിരുന്നു കൂടുതൽ ഇഷ്ടം.