മാധ്യമങ്ങളില്‍ നിറയുന്ന തന്റെ വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് നര്‍ത്തകിയായ മേതില്‍ ദേവിക. ഭര്‍ത്താവും നടനും കൊല്ലം എം.എല്‍.എയുമായ മുകേഷില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു കഴിഞ്ഞു. എറണാകുളത്തെ അഭിഭാഷകന് മുഖേനയാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. അതേസമയം, ദാമ്പത്യബന്ധം വേര്‍പിരിഞ്ഞാലും ഞങ്ങള്‍ സുഹൃത്തുക്കളായി തുടരുമെന്നും അവര്‍ പറഞ്ഞു. ഇന്ന് പുലർച്ചെ മുതൽക്കെ സോഷ്യൽ മീഡിയയിൽ നിറയെ മുകേഷും മേത്ഷ ദേവികയും തമ്മിൽ പിരിയുന്നതുമായി ബന്ധപ്പെട്ട വാർത്തകളുടെ പ്രളയമായിരുന്നു. ഇപ്പോഴിതാ ഈ റിപ്പോർട്ടുകളിൽ സത്യമുണ്ടെന്ന് വ്യക്തമാക്കി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേതിൽ ദേവിക. മനോരമ ന്യൂസിനോടാണ് മേതിൽ ദേവിക ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
എംഎല്‍എയും നടനുമായ എം.മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താൻ നര്‍ത്തകി മേതില്‍ ദേവിക വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതിന് കാരണമായി മേതിൽ ദേവിക പറയുന്നത് രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതൊന്നും വാങ്ങിയെടുക്കാനല്ലെന്നും അങ്ങനെ ഒരു ഉദ്ദേശവും തനിക്കില്ല എന്നും ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരുമെന്നും മേതിൽ േവിക വ്യക്തമാക്കിയിട്ടുണ്ട്.കേരള ലളിത കലാ അക്കാദമിയിൽ തുടങ്ങിയ പരിചയം മുകേഷും ദേവികയും തമ്മിലുള്ള വിവാഹത്തിലേക്ക് നയിച്ചത് കേരള ലളിത കലാ അക്കാദമിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച പരിചയമായിരുന്നു. മുകേഷിൻ്റ ആദ്യഭാര്യ നടി സരിതയായിരുന്നു.
1987ലായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമായിരുന്നു ഈ വിവാഹ ബന്ധം വേർപെടുത്തിയത്. ഇത് 2011ലായിരുന്നു. ഒടുവിൽ വിവാഹമോചിതരാകുന്ന താര ദമ്പതികൾ മുകേഷിനെതിരെ നിരവധി ആരോപണങ്ങളുയർത്തിക്കൊണ്ട് മുൻ ഭാര്യ സരിത നേരത്തേ രംഗത്തെത്തിയിരുന്നു. മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നിൽ സരിത പൊട്ടിത്തെറിച്ചത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജസ്റ്റ്മെന്റുകൾ ചെയ്തുവെന്നും 25 വർഷങ്ങൾ താൻ എല്ലാം സഹിക്കുകയായിരുന്നുവെന്നുമായിരുന്നു സരിത അന്ന് പറഞ്ഞത്.
മുകേഷേട്ടന് രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ ആദ്യം എനിക്ക് കുറച്ചു വിഷമമൊക്കെ തോന്നി. എന്തിനാ പിന്നെ കല്യാണം കഴിച്ചതെന്ന് തോന്നി. എനിക്ക് ഒരു പൊളിറ്റീഷ്യനെ കല്യാണം കഴിക്കാന്‍ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. അതെന്റെ അജന്‍ഡയിലില്ല. ഒരു ദാമ്പത്യ ജീവിതമെന്ന് പറയുമ്പോള്‍ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. എന്നാലിപ്പോള്‍ ഒരു ജനപ്രതിനിധിയാകുന്നത് ഭര്‍ത്താവാകുന്നതിനെക്കാള്‍ വലിയ കാര്യമാണെന്ന്. അതേ സമയം നേരത്തെ മുകേഷിന് എതിരെ ഒരാരോപണം വന്നപ്പോളും മേതില്‍ ദേവിക പ്രതികരിച്ചിരുന്നു. ടെസ്സ് എന്ന യുവതി മുകേഷിനെതിരെ മീ ടൂവുമായി രംഗത്തെത്തിയിരുന്നു ഈ സംഭവത്തിന് പിന്നാലെയും മുകേഷിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ദേവികയ്ക്ക്. പല സ്ത്രീകളും മുകേഷിന് അനാവശ്യ സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും അത്തരത്തില്‍ ഉള്ളവരെ മുകേഷ് ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും മേതില്‍ ദേവിക പറയുന്നു.