മുകേഷ് ദേവിക തമ്മിൽ വിവാഹം കഴിച്ചപ്പോൾ തന്നെ ഏറെ ചർച്ച ചെയ്ത വിഷയം ആയിരുന്നു ആ വിവാഹം.സോഷ്യൽ മീഡിയയിൽ ഇത്രേ പ്രായ വിത്യാസം ഉള്ളവർ എന്തിനു വിവാഹം ചെയ്തു എന്ന ചോദ്യം മിക്ക മലയാളിയും ഉയർത്തിയിരുന്നു.ഇരുവരും തമ്മിൽ 22 വയസ്സ് പ്രായ വിത്യാസം ഉണ്ട് എന്നത് ശ്രദ്ധേയം ആയിരുന്നു.എന്നാൽ ഇപ്പോ എട്ടു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും.ദേവിക ഇന്നലെ ഈ കാര്യം സ്ഥിരീകരിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു.എന്നാൽ മുകേഷ് ഇതിനോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല ഇപ്പോൾ ഇതാ മുകേഷിന്റെ പ്രതികരണം എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് എന്നാൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് .
ഞാൻ എന്റെ കുടുബ കാര്യങ്ങളെ കുറിച്ച് ഒരിക്കൽ പോലും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിട്ടില്ല മാധ്യമങ്ങളോട് ഇത് ഒന്നും പറയാൻ താല്പര്യപ്പെടുന്നില്ല വിവാഹ മോചനം എന്നത് സത്യമാണ് എന്നാൽ അതിനെ കുറിച്ച് ഉള്ള കാര്യങ്ങൾ മാധ്യമത്തിന് മുന്നിൽ തുറന്നു പറയാൻ താൻ താല്പര്യപ്പെടുന്നില്ല എന്നാണ് മുകേഷിന്റെ പ്രതികരണം എന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത് എട്ട് വര്ഷം ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത് എട്ടു വര്ഷം ആയിട്ടും തനിക്ക് മുകേഷിനെ കുറച്ചു മനസിലാക്കാൻ പോലും കഴിഞ്ഞിട്ടില്ല ഇനി അതിനു സാധിക്കില്ല എന്നാണ് ദേവിക വിവാഹ മോചനം വേര്പിരിയുന്നതിനെ കുറിച്ചുള്ള അഭിമുഖത്തിൽ പറഞ്ഞത്.ഈ വാർത്ത സത്യമാണ് എന്ന് ഇന്നലെ വൈകീട്ട് ദേവിക സ്ഥിരീകരിച്ചിരുന്നു.