ഗൗരി എന്ന പേര് മലയാളികൾക്ക് അങ്ങനെ എളുപ്പം മറക്കാൻ കഴിയില്ല ആണ് അധികാരത്തെ ചൂണ്ടു വിരലിൽ നിർത്തി ചോദ്യം ചെയ്ത കേരളം കണ്ട ഏറ്റവും കരുത്ത ആയ വനിത യാണ് കെ ആർ ഗൗരിയമ്മ എന്നത് രാഷ്ടീയ ഇതിഹാസം ആയ ആ ഗൗരിയെ ഒരുപാട് ഇഷ്ടമാണ് ഗൗരി നന്ദ എന്ന പതിനെട്ടുകാരിക്ക് അനീതി കണ്ടാൽ ചോദ്യം ചെയ്യാൻ ഉള്ള മനസും ധൈര്യവും ഉണ്ട് അതാണ് ചടയ മംഗലത്തു പോലീസിനു എതിരെ പൊട്ടിത്തെറിക്കുന്ന പെൺകരുത്തിൽ കണ്ടതും.നാട്ടുകാർക്ക് മുന്നിൽ പോലീസിനെ വിറപ്പിച്ചു കൊണ്ട് നവ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് ഈ പെൺകുട്ടി.
സാമൂഹിക അകലം പാലിക്കാൻ സ്ഥലം ഇല്ലാത്ത സ്വകാര്യ ബാങ്കിന് മുന്നിൽ കൂട്ടം കൂടി നിന്നു എന്ന പേരിൽ പോലീസ് പിഴ ചുമത്തിയതോടെയാണ് ഗൗരി നന്ദ പൊട്ടിത്തെറിച്ചത് തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിക്ക് ചടയ മംഗലത്തെ സ്വകാര്യ ബാങ്കിന് മുന്നിലാണ് സംഭവം അമ്മക്ക് ഒപ്പം ഹോസ്പിറ്റലിൽ പോയ ശേഷം എ റ്റി എമ്മിൽ നിന്നും പണം എടുക്കാൻ വേണ്ടി ബാങ്കിന് മുന്നിൽ എത്തിയത് ആയിരുന്നു ഗൗരി നന്ദ.തിരിച്ചു ഇറങ്ങിയപ്പോൾ പോലീസ് ആളുകൾക്ക് മഞ്ഞ പേപ്പറിൽ എന്തോ എഴുതി നൽകുന്നു.ഒരാളോട് കാര്യം തിരക്കിയപ്പോൾ സാമൂഹിക അകലം പാലിക്കാത്തതിന് പിഴ അടക്കാൻ ഉള്ള പോലീസിന്റെ നോടീസ് കാണിച്ചു.ഇതിനു ഇടയിൽ പോലീസ് ഗൗരി നന്ദക്കും പിഴ ചുമത്തി.
കാര്യം തിരക്കിയപ്പോൾ മോ,ശ,മാ,യ ഭാഷയിൽ ആയിരുന്നു പോലീസിന്റെ പ്രതികരണം എന്ന് ഗൗരി നന്ദ പറയുന്നു.ഇതോടെ ഗൗരി ശബ്ദം ഉയർത്തി തർക്കം അര മണിക്കൂറോളം നീണ്ടു നിന്നു .ആളുകൾ തടിച്ചു കൂടി പോലീസ് മടങ്ങിയതോടെ ഗൗരി ശാന്ത ആയി കൊണ്ട് വീട്ടിലേക്ക് മടങ്ങി പോയി.പക്ഷെ പോലീസ് ആകട്ടെ ഗൗരിയെ നോട്ടം ഇട്ടു തൊട്ടു പിന്നാലെ വമ്പൻ പ്രതികാര നടപടി എത്തി കൃത്യ നിർവഹണം തടസപ്പെടുത്തി എന്ന പേരിൽ ഗൗരിക്ക് എതിരെ ജാമ്യം ഇല്ല വകുപ്പ് ചുമത്തി കൊണ്ട് കേസ് എടുക്കുകയാണ് പോലീസ് ചെയ്തത്.പോലീസ് അല്ലെ പ്രശ്നം ആകും മാപ്പ് പറഞ്ഞു തീർത്തേക്ക് എന്ന് പലരും ഉപദേശിച്ചു എങ്കിലും നിയമ പരമായി കൊണ്ട് നേരിടാനാണ് ഗൗരിയുടെ തീരുമാനം.