ഈ കുഞ്ഞുമക്കളെ ഓർത്തു ഇവരുടെ മാതാപിതാക്കൾ ഇപ്പോൾ അഭിമാനിക്കുന്നുണ്ടാകും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഈ കുട്ടികളുടെ വീഡിയോയാണ് ഒരു കടയുടെ ഉടമയാണ് താൻ ഇല്ലാത്തപ്പോൾ തന്റെ കടയിൽ നടന്ന ഈ സംഭവം പോസ്റ്റ് ചെയ്തത്.കടയിലേക്ക് സാധനം വാങ്ങാൻ വന്ന രണ്ടു കുട്ടികൾ കാത്തിരിന്നിട്ടും കടയുടമയെ കാണാതെ ആയപ്പോൾ ചെയ്ത പ്രവർത്തിയാണ് വൈറൽ ആകുന്നത്.കാത്തിരുന്നിട്ടും കടയുടെ ഉടമയെ കാണാതെ ആയപ്പോൾ അവർ പൈസ പൊക്കി സീ സി ടി വിയിൽ കാണിച്ച ശേഷം കടയിൽ കയറി സാധനം എടുക്കുകയും എന്താണ് എടുത്തത് എന്നും എത്രെ എണ്ണം എടുത്തത് എന്നും സി സി ടി വിയിൽ പൊക്കി കാണിച്ചു
.പണപ്പെട്ടി തുറന്നു കൊണ്ട് ബാക്കി ക്യാഷും എടുത്തു.എല്ലാ കാര്യവും അവർ സി സി ടി വിയിൽ നോക്കി പറഞ്ഞ ശേഷമാണു മടങ്ങിയത് എന്നാൽ കടയുടമ എന്തോ അത്യവശ്യമായത് കൊണ്ട് ആയിരിക്കാം കട ഇങ്ങനെ തുറന്നിട്ട് പോയത് എന്ന് മനസിലാക്കി മടങ്ങാൻ നേരം കടയുടെ ഷട്ടർ അടക്കാനും മറന്നില്ല.ഈ കുട്ടികളുടെ ഈ പ്രവർത്തി കണ്ടപ്പോൾ തനിക്ക് ഒരുപാട് സന്തോഷം ആയി എന്നും ഇവരുടെ മാതാ പിതാക്കൾ ഇവരെ നന്നായി വളർത്തിയിട്ടുണ്ട് എന്നും കടയുടെ ഉടമ പറഞ്ഞു.കുട്ടികളുടെ മാതാ പിതാക്കളേയും ആളുകൾ സോഷ്യൽ മീഡിയയിൽ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്.