ചടയ മംഗലത്തു ബാങ്കിന് മുന്നിൽ ക്യൂ നിൽക്കുന്നവർക്ക് പിഴ ഇട്ട പോലീസ് നടപടി ചോദ്യം ചെയ്ത ഗൗരി നന്ദക്ക് പ്ലസ് ട്ടു പരീക്ഷയിൽ മികച്ച വിജയം.കടക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് റ്റു കൊമേഴ്സ് വിദ്യാർത്ഥിനിയാണ് ഗൗരി നന്ദ.ബാങ്കിൽ ക്യൂ നിൽക്കുന്നവർക്ക് പിഴ നൽകിയ പോലീസിനെ വിറപ്പിച്ചു കൊണ്ട് ചടയമംഗളം സ്വദേശി പതിനെട്ടുകാരി ഗൗരി നന്ദയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.പിന്നീട് ഗൗരി നന്ദക്ക് എതിരെ പോലീസ് ജാമ്യം ഇല്ല വകുപ്പ് പ്രകാരം ഔദോഹിക നിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുതിരുന്നു.പ്ലസ് റ്റു കൊമെഴ്സിൽ ഒരു എ പ്ലസ് അടക്കം 747 മാർക്കാണ് ഗൗരി നന്ദ നേടിയത്.
അടുത്തത് ആയി സി ഐ ക്ക് പോകാനാണ് താല്പര്യമെന്നു ഗൗരി നന്ദ പറയുന്നു.പോലീസ് അല്ലെ പ്രശ്‌നം ആകും മാപ്പ് പറഞ്ഞു തീരത്തേക്ക് എന്നൊക്കെ പലരും ഉപദേശിച്ചു എങ്കിലും നിയമപരമായി കൊണ്ട് നേരിടാൻ ആയിരുന്നു ഗൗരിയുടെ തീരുമാനം.എന്നാൽ തന്നെ വിളിച്ച വനിതാ കമ്മീഷൻ അംഗം തനറെ പേരിൽ ഉള്ള ജാമ്യം ഇല്ല വകുപ്പ് റദ്ദാക്കിയത് ആയി അറിയിച്ചു.അതെ സമയം സംഭവ ശേഷം പോലീസിന്റെ ഭാഗത്തു നിന്നും ഇത് വരെ ഒരു അന്വേഷണവും ഉണ്ടായിട്ടില്ല എന്നും ഈ പെൺകുട്ടി പറയുന്നു.ഗൗരി നന്ദയുടെ പിതാവ് അനിൽ കുമാറിന് കൂലി പണിയാണ് ഉള്ളത് ‘അമ്മ സ്വകാര്യ സ്ഥാപനത്തിൽ അക്കൊണ്ടന്റ് ആണ്.പത്താം ക്‌ളാസ് വിദ്യാർത്ഥി ആയ അനുജനും ഉണ്ട്.പോലീസ് ഉദോഗസ്ഥർ അ,പ,മാ,നിച്ചു എന്നും അന്യയമായി പി,ഴ ചുമത്തി എന്നും ആരോപിച്ചു കൊണ്ട് ഗൗരി നന്ദ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.