രാഷ്ട്രീയം മത വിശ്വാസം അതിലൊന്നും യാതൊരു വിധത്തിലും ഞാന്‍ ഇടപെടാറില്ല വിമർശനങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ മലയാള സിനിമ പ്രേമികളുടെ പ്രിയ നടിയാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന സമയം എബിവിപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനെ കുറിച്ച് ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും താന്‍ എന്നും സംഘപുത്രിയായിരിക്കുമെന്നും നടി കുറിച്ചിരുന്നു. ഇതിന് പിന്നാലെ ലക്ഷ്മിയെ വിമര്‍ശിച്ച് പല കമന്റുകളുമെത്തി.സബീന ലത്തീഫ് എന്നാണ് ലക്ഷ്മി പ്രിയ ആയതെന്നും സ്കൂളില്‍ ആ സമയത്ത് രാഷ്ട്രീയമുണ്ടായിരുന്നോ എന്നൊക്കെയായിരുന്നു താരത്തിനോട് ഒരു ആരാധകന്റെ ചോദ്യം.
വിമര്‍ശനങ്ങള്‍ ഇപ്പോൾ താരത്തിന് എതിരെ വന്നതോടെ മറുപടിയുമായി ലക്ഷ്മി പ്രിയ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ലക്ഷ്മിപ്രിയയുടെ കുറിപ്പ്, പേര്:സബീനാ ജയേഷ് ഏലിയാസ് ലക്ഷ്മി പ്രിയ, വിവാഹത്തിന് മുന്‍പ് :സബീനാ എ ലത്തീഫ് ജനനം 1985 മാര്‍ച്ച് 11, പിതാവ് പുത്തന്‍ പുരയ്ക്കല്‍ അലിയാര് കുഞ്ഞ് മകന് പരേതനായ കബീര്‍. ( അദ്ദേഹം ഈ കഴിഞ്ഞ ഏപ്രില്‍ 7 നു പുലര്‍ച്ചെ മരണമടഞ്ഞു, കാന്‍സര്‍ ബാധിതന് ആയിരുന്നു.)പിതാവിന്റെ കുടുംബം ഹരിപ്പാട് പയ്യൂര്‍ വീട് മാതാവ് പ്ലാമൂട്ടില്‍ റംലത്ത് എന്റെ രണ്ടര വയസ്സില്‍ അവര്‍ വേര്‍പിരിഞ്ഞു. വളര്‍ത്തിയത് പിതൃ സഹോദരന് ശ്രീ ലത്തീഫ്. ഗാര്‍ഡിയന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ പേരാണ്. സഹോദരങ്ങള്‍: രണ്ടു സഹോദരിമാര്‍.വിദ്യാഭ്യാസം സെന്റ് മേരിസ് എല്‍ പി എസ് ചാരുംമൂട്, സി ബി എം എഛ് എസ് നൂറനാട്,പി യൂ എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പള്ളിയ്ക്കല്‍. വിദ്യാഭ്യാസം പ്ലസ് ടു കംപ്ലീറ്റ് ചെയ്തില്ല.16 വയസ്സു മുതല്‍ ഞാനൊരു പ്രൊഫഷണല്‍ നാടക നടി ആയിരുന്നു.വിവാഹം 2005 ഏപ്രില്‍ 21 ന് പട്ടണക്കാട് പുരുഷോത്തമന് മകന് ജയേഷ്.ഹിന്ദു ആചാര പ്രകാരം. രാഷ്ട്രീയം :ഇതുവരെ ഒരു പാര്‍ട്ടിയിലും അംഗത്വം ഇല്ല.താല്‍പ്പര്യം ഭാരതീയ ജനതാ പാര്‍ട്ടിയോട്.