നടൻ മുകേഷും മേതിൽ ദേവികയും വേർപിരിയുന്നു എന്ന വാർത്ത വലിയ ഞെട്ടലോടെയാണ് ഇരുവരുടെയും ആരാധകർ സ്വീകരിച്ചത്.മാധ്യമ വാർത്തക്ക് പിന്നാലെ വേർപിരിയൽ ഉറപ്പിച്ചു കൊണ്ട് ദേവിക മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്നു.ഡിവോസ് ഫയൽ ചെയ്തതിനു പിന്നാലെയാണ് ദേവിക മാധ്യമങ്ങളെ കണ്ടത്.അതോടെ പല ഊഹ ബോഹത്തിനും അർദി കൂടി ആയി.പ്രചരിച്ച വാർത്തകളിൽ ഒന്നായിരുന്നു ദേവികയുടെ മുൻ ഭർത്താവ് നിർമാതാവ് രാജിവ് ഗോവിന്ദൻ ആണെന്ന്. പേരിലെ സാമ്യം ആയിരുന്നു അദ്ധേഹത്തിനു വിനയായത്.രാജീവ് നായർ എന്നാണ് ദേവികയുടെ മുൻ ഭർത്താവിന്റെ പേര്.ഇതുമായി ബന്ധപ്പെട്ടു കൊണ്ട് രാജീവ് ഗോവിന്ദ് ഇട്ട പോസ്റ്റ് ഇങ്ങനെ.
രാജീവ് ഗോവിന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്ആ രാജീവ് നായര്‍ ഞാനല്ല…മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് രാജീവ് നായര്‍ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ‘ലൗവ് റീല്‍സ്’ എന്നൊരു ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതില്‍ ദേവികയ്ക്ക് ചാര്‍ത്തി നല്കി. ഭാവനാസമ്പന്നമായ കഥകള്‍ ചമച്ചു. എന്ത് മാധ്യമ പ്രവര്‍ത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം.
ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതില്‍ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലില്‍ ചാര്‍ത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭര്‍ത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ ‘രാജീവ് ‘മാരും ഒന്നല്ല.വാര്‍ത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാര്‍ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ലൗറീല്‍സ് പിന്‍വലിക്കുക. നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
രാജീവ് ഗോവിന്ദന്