ഇവരുടെ ജീവിതം നിങ്ങളെ ഞെട്ടിക്കും, ഇതാണ് സൗന്ദര്യം

ഇവരുടെ ജീവിതം നിങ്ങളെ ഞെട്ടിക്കും, ഇതാണ് സൗന്ദര്യം മനസിന്റെ സൗന്ദര്യം ആണ് യഥാർത്ഥ സൗന്ദര്യം എന്ന് പറയാറുണ്ട് എങ്കിലും വിവാഹ കബോളത്തിൽ എത്തുബോൾ പലരും ഇത് മറക്കും ഭാര്യ അല്ലെങ്കിൽ ഭർത്താവ് സുന്ദരനോ സുന്ദരിയോ ആയാൽ ജീവിതം സുന്ദരമാണെന്നു ചിന്തിക്കുന്ന ഒരുപാട് പേരുണ്ട് സമൂഹത്തിൽ.അവരിൽ നിന്നും വ്യത്യസ്ഥ ആവുകയാണ് ലളിത എന്ന യുവതിയും ഭർത്താവും.ഹ്യുമൺസ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ജീവിതെതെ കുറിച്ചും പ്രണയത്തെ കുറിച്ചും ഇവർ കുറിച്ചത്.ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ,അപ്രതീക്ഷിതമായിട്ടാണ് ബാങ്കിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ഫോൺ വന്നത്.അമ്മയോട് സംസാരിക്കണം എന്നാണ് മറുതലക്ക് നിന്നുള്ള ആവശ്യം.

അമ്മ എന്റെ ഒപ്പം ഇല്ല ഗ്രാമത്തിലാണ് താമസം നിങ്ങൾക്ക് നബ്ബർ തെറ്റി പോയത് ആകും എന്നു ആ ശബ്ദത്തിന്റെ ഉടമ അറിയിച്ചു ക്ഷമിക്കണം സഹോദര എന്ന് പറഞ്ഞു കൊണ്ട് ഫോണ് വെച്ചു.തിരികെ വിളിച്ചു കൊണ്ട് അവർ ആരാണ് എന്ന് അന്നെഷിച്ചു.15 ദിവസം കഴിഞ്ഞിട്ടും എനിക്ക് അവളെ മറക്കാൻ കഴിഞ്ഞില്ല വീണ്ടും വിളിച്ചു കൂടുതൽ അറിയാൻ ശ്രമിച്ചു.ഞങ്ങൾ എല്ലാ ദിവസവും സംസാരിച്ചു ഒരു മാസത്തിനു ശേഷം അവൾ എന്നോട് പറഞ്ഞു അധിക കാലം ഫോൺ ചെയ്യില്ല എന്ന്.അവൾ ആ പറഞ്ഞത് എന്റെ മനസിനെ അലട്ടി.പിറ്റേ ദിവസം എന്താണ് കാരണം എന്ന് ചോദിച്ചു അപ്പോഴാണ് അവൾ ആദ്യമായി അവളെ കുറിച്ച് മനസ്സ് തുറക്കുന്നത്.അവളുടെ മുഖം പകുതിയും പൊള്ളി പോയതാണ് എന്നും അതിനു എന്താ എന്ന ചോദ്യത്തിന് നിങ്ങൾ എന്നെ കണ്ടാൽ ഭയക്കും എന്നും പറഞ്ഞു ഞാൻ അങ്ങനെ ഉള്ള ആൾ അല്ല എന്ന് പറഞ്ഞു അവളെ കാണണം എന്ന ആഗ്രഹം കൂടി വന്നു.ഒരു സുഹ്യത്തിന് ഒപ്പം അവളുടെ ഗ്രാമത്തിൽ എത്തി ആദ്യമായി ഞങ്ങൾ കണ്ടു അവൾ മുഖത്തു നിന്നും ദുപ്പട്ട എടുത്തപ്പോൾ ഒരു നിമിഷം ഭയന്നു.ഞാൻ സിനിമയിലെ നായകൻ അല്ല എനിക്ക് അഭിനയിക്കാൻ അറിയില്ലായിരുന്നു പക്ഷെ അവളുടെ നിഷ്കളങ്കമായ ചിരി എന്നെ ആകർഷിച്ചു ആ നിമിഷം ഞാൻ തീരുമാനിച്ചു ലളിത തന്നെയാണ് എന്റെ വധു എന്ന്.

Leave a Reply

Your email address will not be published. Required fields are marked *