ഞാൻ അല്ല മേതിൽ ദേവികയുടെ പുത്രന്റെ അച്ഛൻ, വെളിപ്പെടുത്തലുമായി നിർമ്മാതാവ് രാജീവ്

മേതിൽ ദേവികയും താനുമായി ബന്ധപ്പെട്ടു നടത്തുന്ന വ്യാജ പ്രചരണത്തിന് എതിരെ നിർമാതാവും ഗാന രചയിതാവ് ആയ രാജീവ് ഗോവിന്ദൻ.മേതിൽ ദേവികയുടെ മുൻ ഭർത്താവ് ആണെന്നാണ് വ്യാജ പ്രചരണം .നടനും എം എൽ എ കൂടി ആയ മുകേഷും ദേവികയും വിവാഹ മോചിതർ ആകുന്നു എന്നുള്ള വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് ഈ വ്യാജ പ്രചാരണം നടക്കുന്നത്.ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കൾ ആണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തിരിക്കുകയാണ് അദ്ദേഹം.ദേവികയുടെ പുത്രന്റെ പിത്യത്യം തന്റെ ചുമലിൽ ചാർത്തി ഇരിക്കുകയാണ്.അവരുടെ ഭർത്താവ് താൻ അല്ല എന്നും അദ്ദേഹം പ്രതികരിച്ചു.ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്.

ആ രാജീവ് നായർ ഞാൻ അല്ല.ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കൾ ആണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു.ലൗ റീൽസ് എന്ന ഓണ് ലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ ചില അപ്രതീക്ഷിതമായ അധ്യായത്തിന്റെ തുടക്കം.ആദ്യം തന്നെ പറയട്ടെ ദേവികയുടെ ഭർത്താവ് ആയിരുന്ന രാജീവ് നായർ ഞാനല്ല എനിക്ക് അവരുമായി ഒരു ബന്ധവും ഇല്ല യാതൊരു അന്വേഷണം നടത്താതെ എന്നെയും എന്റെ കവിതകളെയും ദേവികക്ക് ചാർത്തി നൽകി.ഭാവന സംബദ്ധമായ കഥകൾ ചമച്ചു.എന്ത് മാധ്യമ പ്രവർത്തനം ആണിത് അടിസ്ഥാന രഹിതമായ ഇത്തരം വാർത്ത പ്രചരിപ്പിക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കാനാണു തീരുമാനം.ഞാൻ ആണെന്ന് കൃത്യമായി തിരിച്ചറിയാൻ വേണ്ടി എന്റെ ചിത്രവും ഗാനവും പുസ്തകവും എല്ലാം അതിൽ നല്കിയിട്ടുണ്ട്.ദേവികയുടെ പുത്രന്റെ പിത്യതം എന്റെ ചുമലിൽ ചാർത്തി.എങ്ങനെയാണു ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവ് എന്ന നിഗമനത്തിലേക്ക് ഇവർ എത്തിയത് എന്ന് എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല രാജീവ് ഗോവിന്ദൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *