ഒരു കല്യാണം കഴിച്ചതിന് ഇങ്ങനെയൊരു പറ്റ് പറ്റാനില്ല | ആദ്യരാത്രി സംഭവിച്ചത്.

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഒത്തിണങ്ങിയ ഒരു വധുവിനെ ലഭിച്ചു.എന്നാൽ രാത്രി കാറ്റ് കൊള്ളാനായി ബാല്കണിയിലേക്ക് പോയ വധു ചെയ്തത് കണ്ടു ഞെട്ടിയിരിക്കുകയാണ് മധ്യ പ്രദേശിലെ ബിന്ദിലെ ഹോർമിയിൽ നിന്നും ഉള്ള സോനു എന്ന വരൻ.വിവാഹ പ്രായം ആയ സോനു ജയന് ആലോചനകൾ ആരംഭിച്ചു എങ്കിലും അനുയോജ്യമായ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല.ഈ സമയത്താണ് ഗ്യാളിയാർ സ്വദേശി ആയ ഉദൽകതിക്കിനെ ഇയാൾ പരിചയപ്പെടുന്നത്.വിവാഹം നടത്താൻ സഹായിക്കാം എന്നും തനിക്ക് പ്രതിഫലം ആയി കൊണ്ട് ഒരു ലക്ഷം രൂപ നൽകണം എന്നും ഇയാൾ സോനുവിനോട് ആവശ്യപ്പെട്ടു.പിന്നീട് 90000 രൂപ നൽകാം എന്ന ധാരണയിൽ എത്തുകയും ചെയ്തു.പറഞ്ഞ വാക്ക് ഉദൽ പാലിച്ചു.സോനവുമായി ധാരണയിൽ എത്തിയതിനു പിന്നാലെയാണ് ഉദൽ കത്തിക് അനിത രത്നാകരൻ എന്ന യുവതിയെ സോനുവിന് പരിചയപ്പെടുത്തുന്നത്.

യുവതിയുമായി എത്തുബോൾ ജിതേന്ദ്ര രത്‌നാഗർ അരുൺ കത്തിക്ക് എന്നിവരും ഉദലിനു ഒപ്പം ഉണ്ടായിരിന്നു.പിന്നീട് കുടുബ അംഗങ്ങളുടെ സാനിധ്യത്തിൽ വലിയ രീതിയിൽ തന്നെ വിവാഹം നടത്തുകയും ചെയ്തു.പിന്നാലെ തന്നു നവ വധുവുമായി വരന്റെ ബന്ധുക്കൾ വീട്ടിൽ എത്തി.വരന്റെ വീട്ടിൽ എത്തിയപ്പോൾ നേരം ഏറെ വൈകിയതിനാൽ എല്ലാവരും പെട്ടെന്നു തന്നെ ഉറങ്ങാൻ പോയി.യുവതിക്ക് ഒപ്പം വീട്ടിൽ വന്ന ജിതേന്ദ്രനും അരുണും റൂമിനു പുറത്തു ഉറങ്ങാൻ കിടന്നു.സോനുവും അനിതയും മണിയറയിലേക്കും.എന്നാൽ അല്പം വൈകാതെ തന്നെ തനിക്ക് നല്ല സുഖം തോന്നുന്നില്ല എന്നും അല്പം കാറ്റ് കൊണ്ട് വരാം എന്നും പറഞ്ഞു അനിത ടെറസിലേക്ക് പോയി.വധുവിനെ പ്രതീക്ഷിച്ച സോനു സമയം ഏറെ കഴിഞ്ഞിട്ടും അനിതയെ കാണാതായതോടെ ടെറസിലേക്ക് പോയി.പക്ഷെ അനിതയെ കണ്ടെത്താൻ ആയില്ല.വിവരം അറിഞ്ഞു ബന്ധുക്കളും തിരഞ്ഞു എങ്കിലും ആളെ കിട്ടിയില്ല ഇതോടെയാണ് സോനു പോലീസിനെ വിവരം അറിയിച്ചത്.

ടെറസിൽ നിന്നും ചാടി വിവാഹ വേഷത്തിൽ റോഡിലൂടെ പോവുകയായിരുന്ന അനിതയെ നൈറ്റ് പെട്രോളിംഗ് സംഘമാണ് പിടി കൂടിയത്.യുവതി പിടിയിൽ ആയി എന്ന് അറിഞ്ഞതോടെ ഹോർമി പോലീസ് സ്റ്റേഷനിൽ എത്തിയ സോനു തന്നെ വഞ്ചിച്ചതായി കാണിച്ചു കൊണ്ട് പരാതി നൽകുകയായിരുന്നു.അനിതക്ക് ഒപ്പം മറ്റു അഞ്ചു പേരെയും വഞ്ചന കുറ്റം ചുമത്തി കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *