‘സിനിമാക്കാരുടെ കുടുംബത്തിലാണ് ജനിച്ചതെങ്കിലും എങ്ങനെ പെരുമാറണമെന്ന് അറിയില്ല’; ശോഭനയെക്കുറിച്ച് തുറന്ന് പറഞ്ഞ് കവിയൂർ പൊന്നമ്മ.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശോഭന. സിനിമയിലെ ശോഭനയുടെ തുടക്ക കാലത്തെ കുറിച്ച് മുതിർന്ന നടിയായ കവിയൂർ പൊന്നമ്മ കൈരളിക്ക് നൽകിയ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്. താൻ ഒരുപാട് ഇഷ്ടപ്പെടുന്ന നടിയാണ് ശോഭന. എന്നാൽ അന്നത്തെ പെരുമാറ്റം ഏറെ മുഷിച്ചലുണ്ടാക്കുന്നതാണെന്നാണ് കവിയൂർ പൊന്നമ്മ അഭിമുഖത്തിൽ പറഞ്ഞത്.പത്തോ പതിനാലോ വയസ്സുളളപ്പോൾ ആണ് ബാലചന്ദ്ര മോനോന്റെ സിനിമയിൽ ശോഭന അഭിനയിക്കാൻ എത്തുന്നത്. സിനിമാക്കാരുടെ കുടുംബത്തിൽ ആണ് ജനിച്ചതെങ്കിലും ആരോട് എങ്ങനെ പെരുമാറണം എന്ന് ഇവൾക്ക് അറിഞ്ഞുകൂടാ, സംവിധായകനോടും വലിയ ആർട്ടിസ്റ്റുകളോടും ഭവ്യതയോടെ പെരുമാറണം, അങ്ങനെ ഒരു കാര്യവും ശോഭനയ്ക്ക് അറിയില്ലായിരുന്നു എന്ന് കവിയൂർ പൊന്നമ്മ.
ആദ്യ ദിവസം തന്നെ തയിച്ചുകൊണ്ടുവന്ന ഡ്രസ്സായിരുന്നു പ്രശനം. തയിച്ചുക്കൊണ്ടു വന്ന ഡ്രസ്സിന് എന്തോ വലിയ പ്രശ്നമായിരുന്നു, എല്ലാം അഴിച്ചെടുത്ത് എന്താ നീ തയ്യിച്ചുവെച്ചേക്കുന്നതെന്ന് ചോദിച്ച് കോസ്റ്റുമറുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. അതും പറഞ്ഞു ഭയങ്കര ബഹളമായിരുന്നുവെന്ന് കവിയൂർ പൊന്നമ്മ.അന്ന് അവളെ വിളിച്ച് മോളെ ഇങ്ങനെയൊന്നും ആരോടും പറയരുതെന്ന് ഉപദേശിച്ചു, അപ്പോൾ ഇല്ല ആന്റി അളവെടുത്തിട്ടും ഇതെന്താണീ തയ്യിച്ചുവെച്ചേക്കുന്നതെന്ന് ശോഭ. അന്ന് അവളെ ആശ്വസിപ്പിച്ചിട്ട് അവരോട് ശരിയാക്കാൻ പറഞ്ഞമതീന്ന് പറഞ്ഞു വിടുകയാണുണ്ടായത്. കുറച്ച് സോഫറ്റായി എല്ലാവരോടും സംസാരിക്കണമെന്നും അന്ന് ഉപദേശിച്ചതായി കവിയൂർ പൊന്നമ്മ പറഞ്ഞു.തന്നെ ശോഭനയ്ക്ക് വലിയ ഇഷ്ടമാണെന്നും അതുപോലെ തന്നെ തനിക്കും ശോഭനയെ വലിയ ഇഷ്ടമാണെന്നും കവിയൂർ പൊന്നമ്മ. എന്റെ കൊച്ചുമോൾ നന്നായി ഡാൻസ് ചെയ്യും, അത് കാണുമ്പോഴൊക്കെ തനിക്ക് ശോഭനയെ ഓർമ്മ വരാറുണ്ടെന്നും പൊന്നമ്മ പറഞ്ഞു.
ഏപ്രിൽ 18 എന്ന സിനിമയിലൂടെ നായികയായാണ് ശോഭന സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് തമിഴിലും, തെലിങ്കിലും, ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെയായി ഒട്ടനവധി സിനിമകിൽ അഭിനയിച്ചു. ഇപ്പോൾ മകൾ അനന്ത നാരായണിക്കൊപ്പം ഡാൻസിന്റെ ലോകത്ത് മുഴുകിയിരിക്കുകയാണ് താരം.