ഒരു മാസം ഉള്ള കുഞ്ഞിന്റെ വയറ്റിൽ നിന്നും കിട്ടിയത് – അപൂർവ്വം എന്നു ഡോക്ടർ

മുംബൈയിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിന് നടത്തിയ ശസ്ത്രക്രിയ വിജയകരം.ആൺ കുഞ്ഞിന്റെ വയറ്റിൽ കണ്ടെത്തിയ ഭ്രൂണം നീക്കം ചെയ്തു.അഞ്ചു ലക്ഷം കേസുകളിൽ ഒന്നിൽ മാത്രമാണ് അപൂർവമായി ഇത് സംഭവിക്കുന്നത് എന്ന് ഡോക്ടർമാർ പറയുന്നു.പ്രസവത്തിന് മുമ്പ് അഞ്ചാം മാസം നടത്തിയ പരിശോധനയിലാണ് അസ്വാഭാവികമായി ചിലത് ശ്രദ്ധയിൽ പെട്ടത്.മുഴയാണെന്നാണ് ആദ്യം കരുതിയത്.രണ്ടു മാസം കഴിഞ്ഞു വീണ്ടും പരിശോധനക്ക് എത്തിയപ്പോൾ അസ്വാഭാവികമായി കണ്ടത് മുഴ അല്ലെന്ന് തിരിച്ചറിഞ്ഞു.പരിശോധനയിൽ ഭ്രൂണത്തിന് സമാനമായ ശരീര ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.എല്ലുകളും ആന്തരിക അവയവങ്ങളുമടക്കം ഭ്രൂണത്തിന് സമാനമായ ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്.പ്രാസവുമായി മുന്നോട്ട് പോകുന്നതിൽ പ്രശ്നമുണ്ടാകുമോ എന്ന് ദമ്പതിമാർ ആശങ്കപ്പെട്ടു.എന്നാൽ പ്രാസവുമായി മുന്നോട്ട് പോകാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.പ്രസവത്തിനു ശേഷമേ എന്തെങ്കിലും ചെയ്യാൻ സാധിക്കു എന്നായിരുന്നു ഡോക്ടർമാരുടെ ഉപദേശം.

യാതൊരു വിധ സങ്കീർണതകളും ഇല്ലാതെയാണ് യുവതി പ്രസവിച്ചത്.തുടർന്ന് വിവിധ ഡോക്ടർ മാരുടെ നിർദേശപ്രകാരം മഹാലക്ഷ്മിയിലെ നാരായണ ഹെൽത്സ് എസ് ആർ സി സി കുട്ടികളുടെ ആശുപത്രിയിൽ ചികിത്സക്കായി എത്തി.കുഞ്ഞിന്റെ വയറ്റിൽ നിന്നും ഭ്രൂണം പൂർണമായും നീക്കം ചെയ്യണമെന്നാണ് ഡോക്ടർമാർ പ്രധാനമായും നിർദേശിച്ചത്.കുഞ്ഞിന്റെ ഉദരത്തിന് മുകളിലാണ് ഭ്രൂണത്തിന് സമാനമായ ഭാഗം കണ്ടെത്തിയത്.ശസ്ത്രക്രിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.എന്നാൽ കുഞ്ഞു ഇപ്പോൾ പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നു ഡോക്ടർമാർ അറിയിച്ചു. ഒരു മാസം ഉള്ള കുഞ്ഞിന്റെ വയറ്റിൽ നിന്ഞം കിട്ടിയത് – അപൂർവ്വം എന്നു ഡോക്ടർ.ഒരു മാസം ഉള്ള കുഞ്ഞിന്റെ വയറ്റിൽ നിന്ഞം കിട്ടിയത് – അപൂർവ്വം എന്നു ഡോക്ടർ

Leave a Reply

Your email address will not be published. Required fields are marked *