നടൻ ഹരിശ്രീ അശോകന്റെ മോൾക്ക് അടിച്ച ലോട്ടറി കണ്ടോ? ഞെട്ടി താരം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യം തേടി എത്തിയ ആ മലയാളിയെ കണ്ടെത്തി.ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ആയ മുപ്പത് കോടി രൂപ ലഭിച്ചിരിക്കുന്നത് മലയാളി ആയ സനൂപ് സുനിലിനാണ്.ദോഹയിലാണ് സനൂപ് സുനിൽ കുടുബത്തോടൊപ്പം താമസിച്ചു വരുന്നത്.ഖത്തറിൽ ഉള്ള ലുലു സൂപ്പർ മാർക്കറ്റ് ജീവനക്കരനാണ് സനൂപ് സുനിൽ.ഏഴു വർഷത്തോളം ആയി സനൂപ് ഖത്തറിലാണ് ജോലി ചെയ്യുന്നത്.സനൂപ് എറണാംകുളം സ്വദേശിയാണ് മാത്രമല്ല പ്രശസ്ത സിനിമ താരം ഹരിശ്രീ അശോകന്റെ മരുമകൻ കൂടിയാണ്. ചൊവ്വാഴ്ചയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്.

സനൂപ് സുനിലിനാണ് ഒന്നാം സമ്മാനം നേടിയത് എന്നുള്ള വിവരം ബിഗ് ടിക്കറ്റ് അബുദാബിയുടെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കു വെച്ചിരുന്നു.എന്നാൽ സനൂപിനെ ബന്ധപ്പെടാൻ ബിഗ് സംഘാടന പ്രതിനിധികൾ ശ്രമിച്ചിട്ടും നടന്നില്ല.പല തവണ സനൂപിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല.ഏറെ തവണ ഫോണിൽ ശ്രമിച്ച ശേഷം സനൂപിനെ കണ്ടെത്തിയത്.റോമിങ്ങിൽ ഉള്ള ഇന്ത്യയിലെ നബ്ബർ ആയിരുന്നു നറുക്കെടുപ്പ് സ്ഥലത്തു നല്കിയിരുന്നത് എന്നും തന്റെ ഖത്തറിലെ നബ്ബറ് കിട്ടാത്തത് കൊണ്ടാണ് തന്നെ ബന്ധപ്പെടാൻ സാധിക്കാതെ വന്നത് എന്നും സനൂപ് പ്രതികരിച്ചു.സനുപിനെ കൂടാതെ ലുലു ഗ്രൂപ്പിലെ പത്തൊമ്പതു ജീവനക്കർ ചേർന്ന് കൊണ്ട് ഇരുപത് പേരാണ് ബിഗ് ടിക്കറ്റ് എടുത്തത്.ജൂലൈ പതിമൂന്നിന് ഓൺ ലൈൻ വഴിയാണ് സനൂപും സുഹ്യത്തുക്കളും ചേർന്ന് കൊണ്ട് ടിക്കറ്റ് എടുത്തത്.സനൂപിന്റെ പേരിൽ ആയിരുന്നു 1 8 7 3 9 4 7 എന്ന നമ്പറിൽ ഉള്ള ടിക്കറ്റ് എടുത്തത്.ടിക്കറ്റ് എടുത്ത പത്തൊമ്പത് പേർക്കും കൂടി ആയി ഒന്നര കോടി രൂപ സമ്മാനം ആയി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *