55 കാരിക്ക് പിറന്നത് മൂന്ന്​ കൺമണികൾ 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ

55 കാരിക്ക് പിറന്നത് മൂന്ന്​ കൺമണികൾ 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ മൂന്നര പതിറ്റാണ്ട് കാത്തിരിപ്പിനു ഒടുവിൽ 55 കാരിക്ക് പിറന്നത് മൂന്നു കൺമണികൾ.മുവാറ്റു പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഇരിങ്ങാലക്കുട സ്വദേശിനി സിസി ജോർജാണ് മൂന്നു കുട്ടികൾക്ക് ജന്മം നൽകിയത്.35 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇവർക്ക് കുഞ്ഞി കാൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായത് എങ്കിലും മൂന്നു കൺമണികൾ ലഭിച്ചതോടെ ഇവർ ഇപ്പോൾ ഇരട്ടി സന്തോഷത്തിലാണ്.ജൂലൈ 22 നാണു സിസി മൂന്ന് പേർക്ക് ജന്മം നൽകിയത്.രണ്ടു ആൺകുട്ടിയും ഒരു പെൺകുട്ടിയും.അടുത്ത ദിവസം ഇവർ ഹോസ്പിറ്റൽ വിടും.1987 ലാണ് ജോർജ് ആന്റണിയും സിസി ജോര്ജും തമ്മിൽ വിവാഹം കഴിക്കുന്നത്.

ജോലി സമബദ്ധമായി പതിനെട്ടു വർഷത്തോളം ഗൾഫിൽ കഴിഞ്ഞ ഇവർ പിന്നീട് നാട്ടിൽ എത്തി ഇരിങ്ങാലക്കുടയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്.വിവാഹം കഴിഞ്ഞു രണ്ടാം വര്ഷം മുതൽ ആരംഭിച്ചതാണ് കുട്ടികൾക്ക് ആയുള്ള ചികിത്സ അത് ഗൾഫിലും നാട്ടിലുമായ് തുടർന്നു ഇടക്ക് ചികിത്സ നിർത്താനും ആലോചിച്ചു.ഇതിന്ടെ കഴിഞ്ഞ ജൂണിൽ രക്ത സ്രാവം ഉണ്ടായതോടെ ഗർഭ പാത്രം മാറ്റാനായി ഹോസ്പിറ്റലിൽ എത്തിയതോടെയാണ് ഇവർക്ക് വീണ്ടും പ്രതീക്ഷ ചിറക് മുളച്ചത്.മുവാറ്റു പുഴയിലെ ഡോക്റ്റർ സൈബിന്റെ ചികിത്സയിൽ അയിരുന്നു ഇവർ.55 മതേ വയസിൽ ‘അമ്മ ആകാൻ കഴിഞ്ഞത് ദൈവ അനുഗ്രഹമാണെന്ന് സിസി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *