മനുഷ്യരുടെ അഹങ്കാരത്തിന്റെ ഫലം അനുഭവിക്കുന്ന ഒരു പാവം പയ്യൻ എല്ലിയുടെ ജീവിതം കണ്ണ് നിറയ്ക്കും

കട്ടിൽ വസിക്കുന്ന അനേകം ആളുകൾ ഉണ്ട് ജീവിക്കാൻ വേണ്ടി കാട് കയറുന്നവരുമുണ്ട് എന്നാൽ പരിഹാസങ്ങൾ കേട്ട് കാട് കയറുന്ന ഒരു മനുഷ്യനുണ്ട് ഇവിടെ കുരങ്ങനെന്ന് മാത്രം വിളിച്ചു നാട്ടുകാർ ആട്ടി ഓടിക്കുന്ന പാവം ചെറുപ്പക്കാരനായ പയ്യൻ അവന്റെ പേര് സൻസിമൻ എല്ലി. എല്ലിയുടെ മൂത്ത അഞ്ചു മക്കളെയും നഷ്ടമായപ്പോൾ എല്ലിയുടെ അമ്മയുടെ പ്രാർത്ഥന കൊണ്ട് ദൈവം ആറാമത് നൽകിയ മകനായിരുന്നു എല്ലി ഒരു സാധാരണ മനുഷ്യനെപ്പോലെ ആയിരുന്നില്ല ജനനം മുതലേ അവന്റെ രൂപം ജനിച്ചപ്പോൾ ഒരു ബോളിന്റെ മുഴുപ്പ് മാത്രമേ അവന്റെ തലയ്ക്ക് ഉണ്ടായിരുന്നുള്ളൂ പെരുമാറ്റവും വ്യക്ത്യസ്തമായിരുന്നു. എല്ലിയുടെ പെരുമാറ്റം കൊണ്ടും രൂപം കൊണ്ടും ഏറ്റവും കൂടുതൽ വിഷമിച്ചത് എല്ലിയുടെ അമ്മയായിരുന്നു നാട്ടുകാർ ആവട്ടെ എല്ലിയെ കാണുമ്പൊൾ മുതൽ അവനെ എറിഞ്ഞ് ഓടിക്കാനും പരിഹസിക്കാനും തുടങ്ങും അങ്ങനെ ജീവൻ നിലനിർത്താനും പരിഹാസങ്ങൾ ഒഴിവാക്കാനും അവൻ കാട് കയറിത്തുടങ്ങി.മനുഷ്യനിൽ നിന്നുള്ള അവഗണന അവനെ മൃഗങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു.

ഭക്ഷണമായി വാഴപ്പഴങ്ങളും കാട്ടിലെ പഴങ്ങളും പുല്ലുകളുമൊക്കെ അവൻ ആഹാരമാക്കി പിന്നീട് എല്ലിയുടെ അമ്മ നൽകുന്ന ഭക്ഷണങ്ങൾ അവന് ഇഷ്ടമല്ലാതായി പൂർണമായും കാടുകളിലേക്ക് തന്നെ അവന്റെ ജീവിതം മാറി സ്വയരക്ഷ നേടാനും പരിഹാസങ്ങൾ ഒഴിവാക്കാനും കാട് കയറുന്ന എല്ലി മണിക്കൂറുകൾ കാടിനുളിലേക്ക് നടക്കും കാട്ടിലെ വന്യ മൃഗങ്ങൾ പോലും മനുഷ്യരേക്കാൾ ബേധമാണെന്ന് അവനു തോന്നിയിട്ടുണ്ടാകും ആഴ്ചയിൽ 250 കിലോമീറ്ററോളം എല്ലി നടക്കാറുണ്ട് കാടിനോട് ഇണങ്ങിയ എല്ലിക്ക് വളരെ വേഗത്തിൽ ഓടാനും ചാടാനും മരത്തിൽ കയറാനും സാധിക്കും. സ്വന്തമായി എന്തേലും ചെയ്യാനോ പറയാനോ സംസാരിക്കാനോ ഉള്ള കഴിവ് എല്ലിക്ക് ഇല്ല ജനിച്ചപ്പോൾ മുതൽ മൈക്രോസെഫാലി എന്ന രോഗമുണ്ട് ആ രോഗം മൂലം ജനിച്ചപ്പോൾ മുതൽ അവന്റെ തലയ്ക്ക് തീർത്തും വലിപ്പ കുറവായിരുന്നു സ്കൂളിൽ പോയിട്ടില്ല സ്വന്തമായി സംസാരിക്കാൻ അറിയില്ല ആരുടെയെങ്കിലും നിർദേശം കേട്ട് ജീവിക്കാൻ മാത്രമാണ് അവന് കഴിയുക.

എല്ലിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാളെ ആ ഗ്രാമത്തിൽ ഉണ്ടായിരുന്നുള്ളൂ അവന്റെ ‘അമ്മ മാത്രം എല്ലി ഇടയ്ക്കിടയ്ക്ക് വീട്ടിൽ എത്താറുണ്ടെങ്കിലും അധിക സമയം അവൻ ഗ്രാമത്തിൽ നിൽക്കില്ല എത്ര ആയാലും അവന്റെ സ്വന്തം അമ്മയ്ക്ക് അതൊരു ഭാരം അല്ലല്ലോ അതുകൊണ്ട് എലിയെ കാണാനുള്ള കൊതികൊണ്ട് ഇടയ്ക്ക് വരുമ്പോൾ കാട്ടിലേക്ക് പോകാതെ അവനെ അമ്മ കെട്ടിയിടാറുണ്ട് അവനെ ജീവനുതുല്യം സ്നേഹിക്കുകായും പരിപാലിക്കുകയും ചെയ്യാൻ അവന്റെ അമ്മ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എങ്കിലും ഇപ്പോൾ ആ അമ്മയുടെ അവസ്ഥ വളരെ മോശമാണ് നാട്ടുകാരിൽ നിന്നും മകന് നേരിടേണ്ടിവരുന്ന അവഗണനയും ദ്രോഹവും എല്ലിയുടെ അമ്മയ്ക്ക് കണ്ടുനിൽക്കാൻ സാധിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *