ഭൂമിയിലെ കൺകണ്ട ദൈവങ്ങളാണ് മാതാപിതാക്കൾ മാതാപിതാക്കളെ ദ്രോഹിക്കുന്നതും അനാഥാലയങ്ങളിൽ ഉപേക്ഷിക്കുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണ് അച്ഛൻ ഉപേക്ഷിച്ചുപോയ മകനെ വളർത്തി വലുതാക്കിയ അമ്മയെ തെരുവിൽ ഉപേക്ഷിച്ച മകന് ദൈവം നൽകിയ ശിക്ഷകണ്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വാർത്തയാണിത് അമ്മയെ തെരുവിൽ ഉപേക്ഷിച്ച് കടന്നു കളയാൻ നോക്കിയ മകന് അപകടത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി നോയനഗർ ഗ്രാമത്തിലെ അലോക് എന്ന യുവാവാണ് 55 കാരിയായ അമ്മാമയെ തിരക്കുള്ള തെരുവിൽ ഉപേക്ഷിച്ച് ബൈക്കിൽ കടന്നു കളഞ്ഞത്.
പരിചയമില്ലാത്ത തെരുവിൽ മകൻ ഉപേക്ഷിച്ച് വിശന്നു തളർന്നു വീണ വൃദ്ധയെ കുറച്ചുപേർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വൃദ്ധ സദനത്തിലേക്ക് മാറ്റുകയും ചെയ്തു ബന്ധുക്കളെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും തിരക്കിയപ്പോഴാണ് തനിക്ക് ഒരു മകൻ മാത്രമേ ഉള്ളു എന്നും അഡ്രെസ്സ് നൽകുകയും ചെയ്തു.അച്ഛൻ ചെറുപ്പത്തിൽ ഉപേക്ഷിച്ചു പോയ അലോകിനെ അമ്മ വളർത്തിയത് മറ്റുള്ള വീടുകളിൽ വീട്ടുജോലി ചെയ്തായിരുന്നു അമ്മ നൽകിയ വിവരം അനുസരിച്ച് ഒടുവിൽ അലോകിനെ കുറച്ചുപേർ ചേർന്ന് കണ്ടെത്തുകയായിരുന്നു. അമ്മയെ തെരുവിൽ ഉപേക്ഷിച്ച് പോന്നപ്പോഴാണ് അപകടംസംഭവിച്ചതെന്നാണ് അലോക് വെളിപ്പെടുത്തിയത് ഭാര്യയ്ക്ക് അമ്മയെ ഭാരമായി തോന്നിയത് കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ് അലോക് വെളിപ്പെടുത്തിയത് വലത്തെ കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായ അലോക് തെറ്റ് മനസിലാക്കി അമ്മയെ തിരികെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരാനുള്ള ശ്രമത്തിലാണ് എന്നാൽ അമ്മാമയെ അലോകിനൊപ്പം വീണ്ടും തിരികെ വീട്ടിലേക്ക് വിടണോ എന്നത് ആലോചിച്ച് കൈകാര്യം ചെയ്യുമെന്നാണ് വൃദ്ധ സദനത്തിലെ റിപ്പോർട്ട് എന്തായാലും നൊന്ത് പ്രസവിച്ച അമ്മയെ ഉപേക്ഷിച്ച അലോകിന് ദൈവം നൽകിയ ശിക്ഷ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ.